- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണമെന്ന്; ഐ എം എയുടെ നില്‍പ്പു സമരം 18 ന്
കേരളത്തിലെ എല്ലാ ആശുപത്രികള്‍ക്ക് മുന്നിലും, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെയും ആരോഗ്യ പ്രവര്‍ത്തകര്‍ 18ന് നില്‍പ്പ് സമരം നടത്തുമെന്ന് ഐഎംഎ മധ്യമേഖല പ്രസിഡന്റ് ഡോ. എന്‍ ദിനേശ്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി വി രവി,കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. അബ്രാഹം വര്‍ഗ്ഗീസ്,കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി:ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഈ മാസം 18 ന് രാജ്യവ്യാപകമായി ആശുപത്രികള്‍ക്ക് മുന്നിലും, സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും നില്‍പ്പ് സമരം നടത്തും.കേരളത്തിലെ എല്ലാ ആശുപത്രികള്‍ക്ക് മുന്നിലും, ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്നിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെയും ആരോഗ്യ പ്രവര്‍ത്തകര്‍ 18ന് നില്‍പ്പ് സമരം നടത്തുമെന്ന് ഐഎംഎ മധ്യമേഖല പ്രസിഡന്റ് ഡോ. എന്‍ ദിനേശ്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ടി വി രവി,കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. അബ്രാഹം വര്‍ഗ്ഗീസ്,കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അകാരണമായി ആശുപത്രിയും ഡോക്ടര്‍മാരും അക്രമത്തിന് ഇരയാകുന്നു. ശക്തമായ ആശുപത്രി സംരക്ഷണ നിയമം രാജ്യത്ത് നിലവിലുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. ആക്രമണ സംഭവങ്ങളില്‍ തെളിവുകള്‍ സഹിതം നിലവിലെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റം വരെ ചുമത്തി എടുക്കപ്പെടുന്ന കേസുകളില്‍ പലപ്പോഴും പ്രതികളെ യഥാസമയം നിയമത്തിന് മുില്‍ കൊണ്ടുവരാറില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കൊവിഡ് മഹാമാരി രാജ്യത്തെ വിഴുങ്ങിയരിക്കുന്ന ഈ സമയത്തും കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് രാജ്യത്തിന്റെ പലഭാഗത്തും അക്രമണങ്ങള്‍ അരങ്ങേറുതെന്നും ഇവര്‍ വ്യക്തമാക്കി.
ഒറ്റപ്പെട്ടതെങ്കിലും കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.മനസ്സമാധാനത്തോടെ രോഗികളെ പരിശോധിക്കാനും ചികില്‍സിക്കാനും സാധിക്കു അന്തരീക്ഷം സംജ്ഞാതമാകണമെന്നും ഇവര്‍ പറഞ്ഞു. ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുക. പോലിസ് ഔട്ട് പോസ്റ്റ് അടക്കം സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും നടപ്പാക്കുക. അക്രമികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തു നിയമത്തിനു മുില്‍ കൊണ്ടുവരിക. അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഉന്നയിക്കുന്നതെന്നും ഐഎംഎയുടെ ദേശീയ പ്രതിഷേധ സമരത്തിന് ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടുമിക്ക സംഘടനകളും സഹകരിക്കുന്നുണ്ടെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്ആന് അവാര്ഡ് വിതരണവും ഖുര്ആന് സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMT