Kerala

കഞ്ചാവ് പച്ചക്കറിയാണ് സാറേ; ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം

കഞ്ചാവ് എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്ന് വ്ലോ​ഗർ പറയുന്ന എക്സൈസ് ഓഫിസിൽ ചിത്രീകരിച്ച ദൃശ്യമാണ് ചോർന്നത്.

കഞ്ചാവ് പച്ചക്കറിയാണ് സാറേ; ലഹരിമരുന്ന് കേസിലെ വ്ലോഗറുടെ വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം
X

തിരുവനന്തപുരം: കഞ്ചാവ് വലിക്കാൻ പ്രേരിപ്പിച്ചതിന് അറസ്റ്റ് ചെയ്ത വ്ലോഗറുടെ ദൃശ്യം പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. എക്സൈസ് ഓഫിസിലെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചത്. സംഭവം എക്സൈസ് വിജിലൻസ് എസ്പി അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ഉത്തരവിറക്കി.

ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണ്. ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന ചെടിയാണ് കഞ്ചാവ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിക്കുംവരെ കഞ്ചാവ് വലിക്കും. കഞ്ചാവ് എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണെന്ന് വ്ലോ​ഗർ പറയുന്ന എക്സൈസ് ഓഫിസിൽ ചിത്രീകരിച്ച ദൃശ്യമാണ് ചോർന്നത്.

സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദനും അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ എക്സൈസിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സാമൂഹിക മാധ്യമത്തിലൂടെ പ്രോൽസാഹിപ്പിച്ചതിനാണ് വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it