Kerala

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍

വിമാനത്തില്‍ മറ്റാരോ കൊണ്ടുവന്ന സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന്‍ അറസ്റ്റില്‍
X

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. 2647 ഗ്രാം സ്വര്‍ണ മിശ്രിതവുമായി മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്‌.

മറ്റ് ആരോ കൊണ്ടുവന്ന സ്വര്‍ണം വിമാനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഷമീം പിടിയിലായത്. സിഐഎസ്എഫിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ വിമാന ജീവനക്കാരനെ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണമിശ്രതം കണ്ടെത്തിയത്.

വിമാനത്തില്‍ മറ്റാരോ കൊണ്ടുവന്ന സ്വര്‍ണം പുറത്തെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്തിടെയായി കരിപ്പൂരില്‍ വിമാനത്താവളം വഴി വന്‍തോതിലാണ് സ്വര്‍ണക്കടത്ത്. വിമാനത്താവളത്തിന് പുറത്ത് പോലിസ് പരിശോധനയും ശക്തമാണ്.

Next Story

RELATED STORIES

Share it