Kerala

കളമശേരിയിലെ സ്ഥാനാര്‍ഥിത്വം: ലീഗില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു; സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് ടി എ അഹമ്മദ് കബീര്‍

ജയസാധ്യതയുടെ അടിസ്ഥാനം ജനാഭിപ്രായമാണ്.ഇതാണ് ഇന്നലെ കളമശേരിയില്‍ പ്രകടമായതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.നൂറുകണക്കിനാളുകള്‍ വന്ന് അവരുടെ അഭിപ്രായം പറയുമ്പോള്‍ അത് പരിഗണിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും അവര്‍ അത് പരിഗണിക്കാന്‍ ബാധ്യസ്ഥരാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു

കളമശേരിയിലെ സ്ഥാനാര്‍ഥിത്വം: ലീഗില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു; സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് ടി എ അഹമ്മദ് കബീര്‍
X

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുസ് ലിം ലീഗില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു.കളമശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് മുസ് ലിം ലീഗ് നേതാവ് ടി എ അഹമ്മദ് കബീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജയസാധ്യതയുടെ അടിസ്ഥാനം ജനാഭിപ്രായമാണ്.ഇതാണ് ഇന്നലെ കളമശേരിയില്‍ പ്രകടമായതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.നൂറുകണക്കിനാളുകള്‍ വന്ന് അവരുടെ അഭിപ്രായം പറയുമ്പോള്‍ അത് പരിഗണിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും അവര്‍ അത് പരിഗണിക്കാന്‍ ബാധ്യസ്ഥരാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

മങ്കടയിലെ എംഎല്‍എ എന്ന നിലയ്ക്ക് അവിടെ നിന്നും തന്നെ മാറ്റേണ്ട ഒരു സാഹചര്യവും അവിടെയില്ലായിരുന്നു.ജനങ്ങളുമായി അത്രയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.പക്ഷേ തീരുമാനം വന്നത് അനൂകൂലമല്ലായിരുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.കളമശേരിയില്‍ മല്‍സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പാര്‍ട്ടി പ്രസിഡന്റിനെ അറിയിച്ചുവെന്നും അതിനനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി ഇ അബ്ദുള്‍ ഗഫൂറിനെയാണ് ലീഗ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഇതിനെതിരെ ലീഗിലെ ജില്ലാ നേതൃത്വം അടക്കം ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പുനര്‍ വിചിന്തനം വേണമെന്നാണ് ഇവരുടെ നിലപാട്. ഇതിനു പിന്നാലെയാണ് കളമശേരിയില്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അഹമ്മദ് കബീര്‍ രംഗത്ത് വന്നത്.മങ്കട എംഎല്‍എയായിരുന്നു അഹമ്മദ് കബീര്‍.

Next Story

RELATED STORIES

Share it