Kerala

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യത വര്‍ധിപ്പിച്ചു; യുഡിഎഫിന്റെ അടിത്തറ തകരും: കോടിയേരി

സമരങ്ങള്‍ക്ക് ജനപിന്തുണയുമില്ല. ഘടകകക്ഷിയെ പിടിച്ചുനിര്‍ത്താന്‍ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യുഡിഎഫെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യത വര്‍ധിപ്പിച്ചു; യുഡിഎഫിന്റെ അടിത്തറ തകരും: കോടിയേരി
X

തിരുവനന്തപുരം: ജോസ് കെ മാണിയുടെ വരവ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണ സാധ്യത വര്‍ധിപ്പിച്ചെന്നും കേരളത്തിലെ യുഡിഎഫിന്റെ അടിത്തറ തകര്‍ക്കുന്ന തീരുമാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു. സാധാരണ ഒരു ഘടകകക്ഷി മുന്നണി വിട്ടുപോവുന്ന സാഹചര്യം വന്നാല്‍ അത് തടയാനുള്ള കഴിവ് കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായിരുന്നു. അവര്‍ക്ക് സാധിക്കാത്തത് ഹൈക്കമാന്‍ഡ് ഇടപെട്ട് തീര്‍പ്പാക്കും. അതാണ് രീതി എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫിനോ ഹൈക്കമാന്‍ഡിനോ സാധിച്ചില്ല. ഐക്യജനാധിപത്യ മുന്നണി രാഷ്ട്രീയപരമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ മൂന്നാമത്തെ പ്രധാനഘടകകക്ഷിയാണ് മുന്നണിവിട്ട് പുറത്തുവന്നിരിക്കുന്നത്. ഈ തീരുമാനം എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കുന്ന തീരുമാനമാണ്. അധികാരത്തിലുള്ള ഇടതുസര്‍ക്കാരിനെ താഴെയിറക്കാന്‍ അക്രമമുള്‍പ്പെടെയുള്ള സമരങ്ങളില്‍ യുഡിഎഫ് ഏര്‍പ്പെട്ടിരുന്ന സമയത്താണ് പ്രധാനപ്പെട്ട ഒരു ഘടകകക്ഷി മുന്നണിവിട്ടുപുറത്തുവന്നത്. ഇത് അവര്‍ നടത്തുന്ന സമരങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. സമരങ്ങള്‍ക്ക് ജനപിന്തുണയുമില്ല. ഘടകകക്ഷിയെ പിടിച്ചുനിര്‍ത്താന്‍ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യുഡിഎഫെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ഷകപ്രാധാന്യമുള്ള വിഷയങ്ങളിലും കോണ്‍ഗ്രസ് നിസംഗത പാലിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വികസന നയത്തെയാണ് മാണി കോണ്‍ഗ്രസ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വര്‍ഗീയത നേരിടാന്‍ യുഡിഎഫിനാവില്ലെന്ന് കേരള കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ഇത് പ്രധാനപ്പെട്ട രാഷ്ട്രീയ നിരീക്ഷണമാണ് - കോടിയേരി പറഞ്ഞു.

Next Story

RELATED STORIES

Share it