Kerala

കൊട്ടാരക്കരയിലെ അപകടം: പൊള്ളലേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു

കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു.

കൊട്ടാരക്കരയിലെ അപകടം: പൊള്ളലേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു
X

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് മുഖത്ത് സാരമായി പൊള്ളലേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു. ബേണ്‍സ് ഐസിയുവില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മരിച്ചത്. അപകടത്തില്‍ കണ്ടക്ടര്‍ പള്ളിക്കല്‍ സ്വദേശി സജീമിനും പരിക്കുണ്ടായിരുന്നെങ്കിലും സുഖം പ്രാപിച്ചിരുന്നു.

ജൂണ്‍ 14ന് എംസി റോഡില്‍ വാളകം വയക്കലിലായിരുന്നു കെഎസ്ആര്‍ടിസി ബസ്സും സിമന്റ് മിക്‌സിങ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ബസ് ജീവനക്കാര്‍ അടക്കം 11 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇരുവാഹനങ്ങളും അപകടത്തില്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it