Kerala

സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍: വനിതാ കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുന്നു: ദീപ്തി മേരി വര്‍ഗീസ്

ഇത്തരമൊരു കമ്മീഷന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് ആവശ്യമില്ലെന്നും നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ ഏകപക്ഷീയമായാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍: വനിതാ കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുന്നു: ദീപ്തി മേരി വര്‍ഗീസ്
X

കൊച്ചി: ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷന്‍ കഴിഞ്ഞ നാലര വര്‍ഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ ഏകപക്ഷീയമായാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലും സ്ത്രീ പീഡന കേസുകളിലും കമ്മീഷന് മിണ്ടാട്ടമില്ലന്നും ദീപ്തി മേരി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരമൊരു വനിതാ കമ്മീഷനെ കേരളത്തിലെ സ്ത്രീകള്‍ക്ക് ആവശ്യമില്ല.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇടതുമുന്നണി നേതാക്കള്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ല. വാളയാര്‍, പാലത്തായി പീഡന കേസുകളിലും വനിതാ കമ്മിഷന്‍ മിണ്ടിയിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എം എല്‍ എ മാരുടെയും സ്ത്രീ വിരുദ്ധതക്ക് മന്ത്രി കെ കെ ശൈലജ , പി കെ ശ്രീമതി, ജോസഫൈന്‍ എന്നിവര്‍ കുട പിടിയ്ക്കുകയാണ്. സ്ത്രികള്‍ക്ക് നീതി നല്‍കാന്‍ കഴിയാത്ത കമ്മീഷന്‍ അധ്യക്ഷ രാജി വച്ചൊഴിയണം.

ഇടുക്കിയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ബേണ്‍ ഐ സി യു വില്‍ പ്രവേശിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്ന് ദീപ്തി ആരോപിച്ചു. ഹാഥ്‌റസും കേരളവും തമ്മിലുള്ള ദൂരം കുറയുകയാണ്. യു പിയില്‍ സ്ത്രീ പീഡന കേസില്‍ പ്രതികളായവര്‍ക്ക് ബി ജെ പി നല്‍കുന്ന സംരക്ഷണം കേരളത്തില്‍ സി പി എമ്മും നല്‍കുകയാണെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.പൊതുപ്രവര്‍ത്തകരെന്നല്ല ഒരാളും സ്ത്രീ വിരുദ്ധത പറയാന്‍ പാടില്ല.സി പി എമ്മിന്റെ ഏകാധിപത്യ ഭരണമാണ് വനിതാ കമ്മീഷനിലും നടക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് ആരോപിച്ചു.

Next Story

RELATED STORIES

Share it