- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വെയ്‌സ്
ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും.
തിരുവനന്തപുരം: അമിതവിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വെയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്‌സും കുവൈറ്റ് എയര്‍വേയ്‌സുമായി ഇതുസംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമാവും. ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്രചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് കാലാകാലങ്ങളായി ഉയര്‍ന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരുപരിധി വരെ നോര്‍ക്ക ഫെയര്‍ ആശ്വാസകരമാവും. നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും.
നേരത്തെ നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയര്‍വേയ്‌സുമായുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വെയ്‌സില്‍ നിലവിലുണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളങ്കോവന്‍, ജോയിന്റ് സെക്രട്ടറി കെ ജനാര്‍ദനന്‍, നോര്‍ക്ക റൂട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുവൈറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയര്‍വേയ്‌സിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫിസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി NORKA20 എന്ന Promo Code ഉപയോഗിക്കാവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT