Kerala

ഹോം ​​ഗാർഡായി ഇനി സ്ത്രീ​ക​ളും; 30 ശതമാ​നം സം​വ​ര​ണം ഏർപ്പെടുത്തി

പു​രു​ഷ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​യി ഹോം ​ഗാ​ർ​ഡ് നി​യ​മ​നം നി​ജ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്ത്രീ ​സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഹോം ​​ഗാർഡായി ഇനി സ്ത്രീ​ക​ളും; 30 ശതമാ​നം സം​വ​ര​ണം ഏർപ്പെടുത്തി
X

തി​രു​വ​ന​ന്ത​പു​രം: ഹോം ​ഗാ​ർ​ഡു​ക​ളു​ടെ നി​യ​മ​ന​ത്തി​ൽ 30 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​യി ഹോം ​ഗാ​ർ​ഡ് നി​യ​മ​നം നി​ജ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്ത്രീ ​സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നി​ർ​ണ​യി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കാ​യി ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ക്കു​ന്ന​തി​നാ​യി പോ​ലി​സ്, ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, കേ​ന്ദ്ര​സേ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ര​മി​ച്ച കാ​യി​ക​ക്ഷ​മ​ത ഉ​ള്ള​വ​രെ ഹോം​ഗാ​ർ​ഡു​ക​ളാ​യി നി​യ​മി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്താ​കെ നി​യ​മി​ക്കാ​വു​ന്ന ഹോം ​ഗാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 3000 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Next Story

RELATED STORIES

Share it