Kerala

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ; ര​ണ്ടുഘ​ട്ട​മാ​യി നടത്താൻ ആലോചന

ഡി​സം​ബ​ർ പ​കു​തി​ക്കു മു​ൻ​പാ​യി ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ; ര​ണ്ടുഘ​ട്ട​മാ​യി നടത്താൻ ആലോചന
X

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ ന​ട​ത്തും. ര​ണ്ടു ഘ​ട്ട​മാ​യി തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഡി​സം​ബ​ർ പ​കു​തി​ക്കു മു​ൻ​പാ​യി ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന.

ഏ​ഴു ജി​ല്ല​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലും ശേ​ഷി​ക്കു​ന്ന ഏ​ഴു ജി​ല്ല​ക​ൾ ര​ണ്ടാം​ഘ​ട്ട​ത്തി​ലും എ​ന്ന വി​ധ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്രി​യ​ക​ൾ സം​സ്ഥാ​ന​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള സം​വ​ര​ണം നി​ശ്ച​യി​ക്ക​ൽ അ​ട​ക്ക​മു​ള്ള​വ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 11-ന് ​പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​രു​ന്ന രീ​തി​യി​ൽ തിര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ത​ര​ത്തി​ലാ​ണ് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പ് ഒ​രു മാ​സം നീ​ട്ടി​വ​യ്ക്കാ​ൻ സ​ർ​വ​ക്ഷി​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

തിര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും തി​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ വി ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തി​യ​തി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it