Kerala

യുഡിഎഫ് കണ്‍വീനറുമായി കൂടിക്കാഴ്ച: മുസ്ലീംലീഗ് ആറ് നിയമസഭാ സീറ്റുകൾ കൂടി ആവശ്യപ്പെട്ടു

മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളും നൽകണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്.

യുഡിഎഫ് കണ്‍വീനറുമായി കൂടിക്കാഴ്ച: മുസ്ലീംലീഗ് ആറ് നിയമസഭാ സീറ്റുകൾ കൂടി ആവശ്യപ്പെട്ടു
X

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലീഗ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ടു. യുഡിഎഫ് കണ്‍വീനറായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള എം എം ഹസൻ്റെ പാണക്കാട് സന്ദർശനത്തിലാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്.

മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളും നൽകണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. അതിൽ തന്നെ കരുനാഗപ്പള്ളി, അമ്പലപ്പുഴ, പൂഞ്ഞാർ, പേരാമ്പ്ര, കുത്തുപറമ്പ് അല്ലെങ്കിൽ തളിപ്പറമ്പ്, പട്ടാമ്പി അല്ലെങ്കിൽ ഒറ്റപ്പാലം സീറ്റുകൾ നൽകണമെന്നാണ് ലീഗിൻ്റെ ആവശ്യം.

23ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് സീറ്റ് സംബന്ധിച്ച ചർച്ച തുടങ്ങുന്നത്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ മറുപടി നൽകി

Next Story

RELATED STORIES

Share it