Kerala

നോര്‍ക്ക റൂട്ട്‌സ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

നോര്‍ക്ക റൂട്ട്‌സ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി
X

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. ഇന്ന് മന്ത്രിസഭാ യോഗ തീരുമാനത്തിലാണ് ഇക്കാര്യം ്അറിയിച്ചത്. പാലക്കാട് ജില്ലയില്‍ കൊച്ചി-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കര്‍ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ അനുമതി നല്‍കി.

മറ്റ് തീരുമാനങ്ങള്‍: സുപ്രിം കോടതിയിലെ സാന്റിങ്ങ് കൗണ്‍സലായ ഹര്‍ഷദ് വി ഹമീദിന് പുനര്‍നിയമനം നല്‍കും. സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷകാലയളവിലേക്ക് അനുവദിക്കും. കോട്ടൂര്‍ ആന പുരധിവാസ കേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറായ കെ ജെ വര്‍ഗീസിന്റെ നിയമനകാലാവധി 2025 ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കും.2024 ഡിസംബര്‍ 3 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്തത്. 2210 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.




Next Story

RELATED STORIES

Share it