Kerala

വിദേശത്തെ സ്കൂൾ ഫീസിളവ്; അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

കാലാവധി കഴിയുന്ന വിസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും വിവിധ അംബാസിഡർമാർക്കയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

വിദേശത്തെ സ്കൂൾ ഫീസിളവ്; അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു
X

തിരുവനന്തപുരം: ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു.

യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, മസ്കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കാണ് കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസ് നീട്ടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കാലാവധി കഴിയുന്ന വിസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it