Kerala

ഓപറേഷൻ ഈഗിൾ വാച്ച്: സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും ചിലയിടങ്ങളിൽ നൽകാതെയും പിരിച്ചെടുക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

ഓപറേഷൻ ഈഗിൾ വാച്ച്: സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
X

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം എഡ്യൂക്കേഷണൽ ഓഫീസുകളിലും (DEO/AEO) വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓപ്പറേഷൻ ഈഗിൾ വാച്ച് എന്നപേരിലാണ് മിന്നൽ പരിശോധന ആരംഭിച്ചത്.

ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ - എയ്‌ഡഡ്‌ സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും ചിലയിടങ്ങളിൽ നൽകാതെയും പിരിച്ചെടുക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

എയ്‌ഡഡ്‌ സ്കൂൾ മാനേജ്‌മെന്റുകളും സ്കൂളുകളിലെ പിടിഎ കമ്മിറ്റികളും ചേർന്ന് വിദ്യാർഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണപിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ് പരിശോധനയെന്ന് വിജിലൻസ് അറിയിച്ചു.

എയ്‌ഡഡ്‌ സ്കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നു, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നു, അഴിമതി നടത്തണമെന്ന ലക്ഷ്യത്തോട് കൂടി റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നു, നിയമന അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് (DEO), അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസുകളിലെ ജീവനക്കാർ ആവശ്യപ്പെടുന്നു തുടങ്ങിയ പരാതികളും ലഭിച്ചതായി വിജിലൻസ് അറിയിച്ചു.

Next Story

RELATED STORIES

Share it