Kerala

അംഗീകാരം റദ്ദായ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ 13 കോളജുകള്‍ സന്നദ്ധമെന്ന് സര്‍ക്കാര്‍

സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് സന്നദ്ധത അറിയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.2016-17 വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അംഗീകാരം റദ്ദായ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ 13 കോളജുകള്‍ സന്നദ്ധമെന്ന് സര്‍ക്കാര്‍
X

കൊച്ചി: പാലക്കാട് ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറത്തായ 150 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാമെന്ന് 13 മെഡിക്കല്‍ കോളജുകള്‍ സന്നദ്ധത അറിയിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് സന്നദ്ധത അറിയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.2016-17 വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ തുടര്‍ പ്രവേശനത്തിന് കോളജിന് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കോളജിന്റെ അംഗീകാരം റദ്ദാക്കി.കോളജ് വില്‍പനയക്ക് വെച്ചതായി മാധ്യമങ്ങളില്‍ മാനേജ്‌മെന്റ് പരസ്യം നല്‍കിയെന്നും ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it