Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്:ഇബ്രാഹിംകുഞ്ഞിന്റെ രോഗം ഗുരുതരം,ആശുപത്രി മാറ്റം പാടില്ലെന്ന് ഡോക്ടര്‍മാര്‍;ആശുപത്രിയില്‍ ചോദ്യം ചെയ്യാമെന്ന് വിജിലന്‍സ്

മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് നല്‍കുന്ന ചികില്‍സ സൗകര്യം എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ല. അതിനാല്‍ നിലവില്‍ ചികില്‍സ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സ തുടരാനാണ് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരിക്കുന്നത്

പാലാരിവട്ടം പാലം അഴിമതിക്കേസ്:ഇബ്രാഹിംകുഞ്ഞിന്റെ രോഗം ഗുരുതരം,ആശുപത്രി മാറ്റം പാടില്ലെന്ന് ഡോക്ടര്‍മാര്‍;ആശുപത്രിയില്‍ ചോദ്യം ചെയ്യാമെന്ന് വിജിലന്‍സ്
X

കൊച്ചി: പാലാരിവട്ടം പാലം അഴിതിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ രോഗം ഗുരുതരമായതിനാല്‍ ആശുപത്രി മാറ്റം പാടില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്.മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇബ്രാഹിംകുഞ്ഞിന് നല്‍കുന്ന ചികില്‍സ സൗകര്യം എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ല. അതിനാല്‍ നിലവില്‍ ചികില്‍സ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിന്റെ ചികില്‍സ തുടരാനാണ് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.

ഇതേ തുടര്‍ന്ന് കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം വിജിന്‍സ് പിന്‍വലിച്ചു.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ അത് ഡോക്ടറുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം വിജിലന്‍സ് എതിര്‍ത്തു. ഇരു വിഭാഗത്തിന്റെയും വാദം തുടരുകയാണ്. അതേ സമയം കേസില്‍ കഴിഞ്ഞ ദിവസം അറസ്്റ്റു ചെയ്ത 13ാം പ്രതി പാലം രൂപകല്‍പന കണ്‍സള്‍ട്ടന്‍സി ഉടമ ബി വി നാഗേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി തള്ളി.

Next Story

RELATED STORIES

Share it