Sub Lead

ചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്‌

ചൂടിന് ആശ്വാസം; ഇന്ന് അര്‍ധരാത്രി മുതല്‍ 10 ദിവസം മഴ മുന്നറിയിപ്പ്‌
X
തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷ നല്‍കി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. നാളെ വൈകിട്ടു മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യതെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യതെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.

ശക്തമായ മഴ സാധ്യത കണക്കാക്കി 9ന് മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 15ന് ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ കൃത്യ സമയത്തു തന്നെ ലഭിക്കുമെന്നും സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഈ മാസാവസാനം വരെ ചൂടിനു കാര്യമായ കുറവുണ്ടാകില്ല. ഇന്നലെ പകല്‍ പാലക്കാട് രേഖപ്പെടുത്തിയ 39.4 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. കനത്ത ചൂട് 3 ദിവസവും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രാത്രികാല താപനില മുന്നറിയിപ്പുണ്ട്. രാത്രിയിലും പുലര്‍ച്ചെയും 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില കൂടുതല്‍ ഇടങ്ങളില്‍ രേഖപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it