Kerala

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരെ ഇന്ന് തിരിച്ചയക്കും

ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് വിമാനം പുറപ്പെടുന്നത്. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം, റഷ്യയില്‍നിന്നുളള പ്രത്യേക വിമാനസര്‍വീസുകളടക്കം നിര്‍ത്തിവച്ചതിനാല്‍ മുടങ്ങിയിരുന്നു.

ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരെ ഇന്ന് തിരിച്ചയക്കും
X

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരെ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കും. റഷ്യയില്‍നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് 180 പൗരന്‍മാരെ അയക്കുന്നത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി. ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നാണ് വിമാനം പുറപ്പെടുന്നത്. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം, റഷ്യയില്‍നിന്നുളള പ്രത്യേക വിമാനസര്‍വീസുകളടക്കം നിര്‍ത്തിവച്ചതിനാല്‍ മുടങ്ങിയിരുന്നു.

അതേസമയം, ഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകി. ഏപ്രില്‍ 15 മുതല്‍ യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്‌ളൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബയിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബയ് ഏപ്രില്‍ 15 മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വെബ്‌സൈറ്റ് വഴി ടിക്കറ്റുവില്‍പനയും തുടങ്ങി. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്‌ളൈ ദുബയ് തീരുമാനം മരവിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it