- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം
ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
BY APH16 Aug 2019 12:39 PM GMT
X
APH16 Aug 2019 12:39 PM GMT
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. തൃശൂര്‍ കാഞ്ഞാണിയിലാണ് എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. മണലൂര്‍, കണ്ടശാംകടവ് മേഖലയില്‍ നിന്നുള്ള 87 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
അപകടസമയത്ത് ഇതുവഴി വന്ന മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ എല്‍ത്തുരുത്ത് സ്വദേശി റാഫേലിനെ പോലിസ് അറസ്റ്റ് ചെയ്തു. ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ കാലപ്പഴക്കം സംബന്ധിച്ച് പലവട്ടം സ്‌കൂള്‍ മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു.
Next Story
RELATED STORIES
അച്ചാറും നെയ്യും കൊപ്രയും പാടില്ല; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ...
28 Nov 2024 2:24 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTസലാം പാപ്പിനിശ്ശേരിയുടെ 'കരയിലേക്കൊരു കടല്‍ ദൂരം' പ്രകാശനം ചെയ്തു
18 Nov 2024 5:07 PM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTമൈത്രീയം'24' വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും
11 Nov 2024 5:34 AM GMTകേരളാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികള്‍
10 Nov 2024 1:43 AM GMT