Kerala

നടുവേദന; എം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

നടുവേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ. എംആർഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

നടുവേദന; എം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
X

തിരുവനന്തപുരം: കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കരമനയിലെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കടുത്ത നടുവേദനയുണ്ടെന്ന് എം ശിവശങ്കർ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് ഇദ്ദേഹത്തെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി.

വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബോർഡ് പറഞ്ഞിരുന്നതിനാൽ ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും. നടുവേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ. എംആർഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് പിആർഎസ് ആശുപത്രിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.


കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ല. രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാണ് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞത്. എന്നാൽ കടുത്ത നടുവേദനയുണ്ടെന്ന് എം ശിവശങ്കർ അറിയിച്ചതിനാൽ ശ്രീചിത്രയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനത്തിൽ മാറ്റം വന്നത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it