Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
X

കൊല്ലം: 62-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളില്‍ 128 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 484 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 475 പോയിന്റുമായി പാലക്കാട് രണ്ടാമതും 473 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

ആതിഥേയരായ കൊല്ലം 470 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 458 പോയിന്റുള്ള തൃശൂരും 448 പോയിന്റുള്ള എറണാകുളവും 445 പോയിന്റുള്ള മലപ്പുറവുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സ്‌കോര്‍ നില സൂചിപ്പിക്കുന്നതുപോലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കലാകിരീടത്തിനായി നടക്കുന്നത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 246 പോയിന്റുമായി കണ്ണൂര്‍ ഒന്നാമതാണ്. 242 പോയിന്റ് വീതമുള്ള പാലക്കാടും കൊല്ലവുമാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാമത്. 240 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 238 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. പാലക്കാടിനും കോഴിക്കോടിനും 233 പോയിന്റ് വീതമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ 60 പോയിന്റ് വീതമുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളാണ് ഒന്നാമത്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലകള്‍ക്ക് 58 പോയിന്റ് വീതമുണ്ട്. ഹൈസ്‌കൂള്‍ സംസ്‌കൃത കലോത്സവത്തില്‍ 65 പോയിന്റ് വീതം നേടിയിട്ടുള്ള പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകള്‍ മുന്നിട്ട് നില്‍ക്കുന്നു. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റ് നേടി ഒന്നാമതാണ്. 63 പോയിന്റുള്ള പത്തനംതിട്ട കിടങ്ങന്നൂര്‍ എസ് ജി വി എച്ച് എസ് എസ് ആണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം വഴുതക്കാട് കാര്‍മേല്‍ എച്ച്എസ്എസ് 59 പോയിന്റുമായി മൂന്നാമതാണ്.




Next Story

RELATED STORIES

Share it