- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാധന ശക്തികേന്ദ്രത്തില്‍ തൃപ്പൂണിത്തുറ നഗരസഭ പരിശോധന നടത്തി;കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ
കേന്ദ്രത്തിനെതിരെ ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ നഗരസഭയക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് നഗര സഭാ അധ്യക്ഷ ചന്ദ്രിക ദേവി തേജസ് ന്യസിനോട് പറഞ്ഞു.എന്തു നടപടിയാണ് എടുക്കേണ്ടതെന്നസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയുണ്ടാകും.പരിശോധന നടപടികള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും ചന്ദ്രിക ദേവി പറഞ്ഞു
കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട്ട് പ്രവര്‍ത്തിക്കുന്ന സാധന ശക്തികേന്ദ്രത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നഗരസഭ അധ്യക്ഷ ചന്ദ്രിക ദേവി,നഗരസഭാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കേന്ദ്രത്തിനെതിരെ ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ നഗരസഭയക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് നഗര സഭാ അധ്യക്ഷ ചന്ദ്രിക ദേവി തേജസ് ന്യസിനോട് പറഞ്ഞു.നിലവില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിന് നഗരസഭയുടെ അനുമതി വാങ്ങിയിട്ടില്ലെന്നും ചന്ദ്രിക ദേവി പറഞ്ഞു.
എന്തു നടപടിയാണ് എടുക്കേണ്ടതെന്നസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയുണ്ടാകും.പരിശോധന നടപടികള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും ചന്ദ്രിക ദേവി പറഞ്ഞു.നിലവില്‍ ഒരു കോംപൗണ്ടിനുള്ളില്‍ രണ്ടു നില കെട്ടിടം വാടകയക്കെടുത്താണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു കെട്ടിടങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.തങ്ങള്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ 15 ഓളം പേര്‍ മാത്രമാണുണ്ടായിരുന്നത്.ഇവരെക്കൂടാതെ പഠിപ്പിക്കുന്ന അധ്യാപകരും ഏതാനും ബിജെപിയുടെ നേതാക്കളും ഉണ്ടായിരുന്നു.കാസര്‍കോഡ്,മലപ്പുറം,കോഴിക്കോട്,പാലക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അധികവും. പഠനത്തിന് മാനസികമായി ഉറപ്പു വരുത്തല്‍,ജോലി സംബന്ധമായ കാര്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് ബോധവല്‍ക്കരണം നടത്തുന്നതെന്നാണ് അവര്‍ പറഞ്ഞതെന്നും ചന്ദ്രികാ ദേവി പറഞ്ഞു.ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇവര്‍ പറഞ്ഞരീതിയിലുള്ള കാര്യങ്ങളാണോ അവിടെ നടക്കുന്നതെന്ന് അന്വേഷിക്കണം അതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ചന്ദ്രികാ ദേവി പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ഇവിടെ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങിയോടിയിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ എത്തി ഈ പെണ്‍കുട്ടിയെ തിരികെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു.തുടര്‍ന്ന് പോലിസെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പോലിസ്.ഈ സംഭവത്തോടെയാണ് നാട്ടുകാര്‍ ഈ കേന്ദ്രത്തെകുറിച്ച് അറിയുന്നത് തന്നെ.തുടര്‍ന്ന് കേന്ദ്രത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്പുണിത്തുറ എംഎല്‍എ എം സ്വരാജ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.'ഖര്‍ വാപസി' എന്ന പേരില്‍ ചില മത സംഘടനകള്‍ നടത്തി വരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കേന്ദ്രമെന്ന്കരുതുന്നുവെന്നും എം സ്വരാജ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ കഴിഞ്ഞ ദിവസം കേന്ദ്രത്തിലേക്ക് മാര്‍ച് നടത്തിയിരുന്നു.
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT