Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ട്രഷറി വകുപ്പിൽ സ്ഥലംമാറ്റം

26നാണ് സബ്ട്രഷറി ഓഫീസർമാരായ 23 പേരെയാണ് സ്ഥലം മാറ്റി ട്രഷറി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ട്രഷറി വകുപ്പിൽ സ്ഥലംമാറ്റം
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ ട്രഷറി വകുപ്പിൽ ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവ്. ഇതിനെതിരേ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ 26നാണ് സബ്ട്രഷറി ഓഫീസർമാരായ 23 പേരെയാണ് സ്ഥലം മാറ്റി ട്രഷറി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയത്. 27ന് ഈ ഉത്തരവിൽ ചില ഭേദഗതികളും വരുത്തി. രണ്ടുപേരുടെ സ്ഥലംമാറ്റം റദ്ദാക്കുകയും മൂന്നാമത് ഒരാൾക്ക് പുതിയ മാറ്റം നൽകുകയും ചെയ്തു. ഇതിനെതിരേ ജീവനക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.

Next Story

RELATED STORIES

Share it