- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പണ്ഡിതന്മാരുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ സമരവും 6,7 തിയതികളില്‍
തുല്യാവകാശവും തുല്യനീതിയും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ വീണ്ടെടുക്കാന്‍ വീണ്ടും ചരിത്രപരമായ ഒരു മുന്നേറ്റം ആവശ്യമായിരിക്കുകയാണ്.
തിരുവനന്തപുരം: പണ്ഡിതന്മാരുടെ രാജ്ഭവന്‍ മാര്‍ച്ചും രാപകല്‍ സമരവും ജനുവരി 6,7 തിയതികളില്‍ നടക്കുമെന്ന് ഉലമ സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നമ്മുടെ മഹത്തായ ഇന്ത്യാ രാജ്യം ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര വാഴ്ചയ്ക്കു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ആരെയും ഭീകരന്മാരാക്കാന്‍ വകുപ്പുണ്ടാക്കിക്കൊണ്ടുള്ള യുഎപിഎ ഭേദഗതി, മുസ്ലിമായ ആരെയും രാജ്യത്തു നിന്ന് പുറന്തള്ളാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം, ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സാധ്യമാകുന്ന വിധത്തില്‍ പ്രത്യേകാധികാരം നല്‍കുന്ന സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്തിന്റെ നിയമനം, ഭരണഘടനാ സ്ഥാപനങ്ങളുടെ ഹിന്ദുത്വ സ്വരം ഇതെല്ലാം ഇന്ത്യ എന്ന മഹത്തായ ആശയത്തെ തകര്‍ത്തെറിഞ്ഞ് ഹിന്ദുത്വ ഫാഷിസ്റ്റ് രാജ്യം കെട്ടിപ്പൊക്കാനുള്ള പടപ്പുറപ്പാടിന്റെ ഭാഗമായാണ് കാണാനാവുന്നത്.
തുല്യാവകാശവും തുല്യനീതിയും നിയമ പരിരക്ഷയും ഉറപ്പു നല്‍കുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളെ വീണ്ടെടുക്കാന്‍ വീണ്ടും ചരിത്രപരമായ ഒരു മുന്നേറ്റം ആവശ്യമായിരിക്കുകയാണ്. മുസ്ലിംകള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ജനതയില്‍ ഭീതി വിതയ്ക്കുന്ന പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും പൂര്‍ണമായി ഒഴിവാക്കി രാജ്യത്ത് ജനാധിപത്യവും ബഹുസ്വരതയും വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഇന്ത്യന്‍ തെരുവുകളില്‍ നിന്ന് രണ്ടാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുമെന്നും അതിന് ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെന്ന പോലെ മതപണ്ഡിതന്മാര്‍ നേതൃപരമായ പങ്കുവഹിക്കുമെന്നും ഭരണകൂടത്തെ ഓര്‍മിപ്പിക്കുന്നതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തില്‍ എല്ലാ ഉലമാ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ട് ഉലമ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 6, 7 തിയതികളില്‍ തലസ്ഥാനനഗരിയില്‍ പണ്ഡിതന്മാരുടെ പ്രതിഷേധ ജ്വാല ഉയരുകയാണ്. 6ന് രാവിലെ 10.30 ന് പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്ന് രാജ്ഭവനിലേക്ക് പണ്ഡിത റാലിയും 3 മണി മുതല്‍ രാജ്ഭവനുമുമ്പിലെ സമരപ്പന്തലില്‍ രാപകല്‍ സമരവും ആരംഭിക്കും. 7ന് രാവിലെ 11ന് സമര പ്രഖ്യാപന സമ്മേളനത്തോടെ സമരം താല്‍ക്കാലികമായി സമാപിക്കും. ഈ പ്രതിഷേധ പരിപാടിയില്‍ മത- രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ ഖാസിമി കല്ലമ്പലം, ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് മുഹമ്മദ് നദ്‌വി, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് അലി മൗലവി, കണ്‍വീനര്‍മാരായ അഫ്‌സല്‍ ഖാസിമി നിസാര്‍ ബാഖവി വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT