- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരീക്ഷഫീസ് അടയ്ക്കാനായില്ല; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി
സുബ്രഹ്മണ്യന്ദേവകി ദമ്പതിമാരുടെ മകള്‍ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന.

പാലക്കാട്: ഉമ്മിനിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സുബ്രഹ്മണ്യന്ദേവകി ദമ്പതിമാരുടെ മകള്‍ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ മൂന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന.
ഞായറാഴ്ച രാവിലെ കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനാലാണ് വീട്ടുകാര്‍ മുറി പരിശോധിച്ചത്. തുടര്‍ന്നാണ് ജനലില്‍ തൂങ്ങിനില്‍ക്കുന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാരും അയല്‍ക്കാരും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോളജില്‍ പരീക്ഷാ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മനംനൊന്താണ് ബീന ജീവനൊടുക്കിയതെന്നാണ് സഹോദരന്റെയും കുടുംബത്തിന്റെയും ആരോപണം. കഴിഞ്ഞദിവസം ബീനയുടെ അമ്മ കോളേജില്‍ ഫീസ് അടയ്ക്കാനായി പോയിരുന്നു. എന്നാല്‍ കോളജിലെ ട്യൂഷന് ഫീസ് മാത്രമാണ് കോളജ് അധികൃതര്‍ സ്വീകരിച്ചത്. പരീക്ഷാഫീസിന്റെ ലിങ്ക് സര്‍വകലാശാലയ്ക്ക് അയച്ചുനല്‍കിയെന്നും ഇനി അടയ്ക്കാനാകില്ലെന്നുമായിരുന്നു കോളജ് ജീവനക്കാരുടെ മറുപടി. തുടര്‍ന്ന് അമ്മ തിരികെ വീട്ടിലെത്തി ഇക്കാര്യം ബീനയോട് പറഞ്ഞു. ഫീസ് അടയ്ക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ബീന ഏറെ അസ്വസ്ഥയായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ പരാതി.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ 16ന് സുപ്രിംകോടതി പരിഗണിക്കും
9 April 2025 5:49 PM GMTവഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:എസ്ഡിപിഐ
9 April 2025 5:16 PM GMTമോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
9 April 2025 4:43 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന്‍ 500 സെമിനാറുകള്‍ നടത്തുമെന്ന്...
9 April 2025 4:26 PM GMTകാണ്‍പൂരില്‍ മുസ്ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം ...
9 April 2025 3:49 PM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി അനന്തൻ അന്തരിച്ചു ; തമിഴ്...
9 April 2025 3:29 PM GMT