- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ നടത്തിയത് ഈരാറ്റുപേട്ടയില്‍നിന്നെത്തിയ ടീം നന്‍മക്കൂട്ടം
മൂന്നാനിയിലെ തടയണയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ചങ്ങനാശ്ശേരിയിലെ ഓഫിസിലേയ്ക്ക് പോവുന്നതിനായാണ് ഇദ്ദേഹം വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ബാഗും ചെരുപ്പും മണിമല പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടുകയായിരുന്നു.
കോട്ടയം: മണിമല പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്കിലെ വില്ലേജ് ഓഫിസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍ പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്.
ചങ്ങനാശ്ശേരി താലൂക്ക് ഓഫിസില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായ പ്രകാശന് അടുത്തിടെയാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. ചങ്ങനാശ്ശേരിയിലെ ഓഫിസിലേയ്ക്ക് പോവുന്നതിനായാണ് ഇദ്ദേഹം വീട്ടില്‍നിന്നും ഇറങ്ങിയത്. തുടര്‍ന്ന് ബാഗും ചെരുപ്പും മണിമല പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടുകയായിരുന്നു.
ബാഗില്‍നിന്നും കിട്ടിയ ഐഡി കാര്‍ഡില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. രണ്ടുദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. പാലത്തില്‍നിന്ന് പ്രകാശന്‍ എടുത്തുചാടുന്നത് കണ്ട അസം സ്വദേശി പിന്നാലെ ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാായില്ല. പോലിസും ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീമും രണ്ടുദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. ഈരാറ്റുപേട്ടയില്‍നിന്നെത്തിയ നന്‍മക്കൂട്ടം പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ടയിലെ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവാക്കളുടെ ടീമാണ് നന്‍മക്കൂട്ടം. ഇതിലെ അംഗങ്ങള്‍ പലരും 12 വര്‍ഷം മുമ്പ് തന്നെ സാഹസിക സേവനരംഗത്തുള്ളവരാണ്.
നാലുവര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന കൂട്ടായ്മ രൂപം കൊണ്ടത്. അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുന്ന സ്ഥലങ്ങളില്‍ ടീം അംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 46 മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്. തഹസില്‍ദാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലിസ്, തദ്ദേശസ്വയം ഭരണ സ്ഥാപന മേധാവികള്‍ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കാറുണ്ട്. സ്വന്തമായി ഒരു ബോട്ട്, ജലാശയങ്ങളില്‍ തിരച്ചിലിന് ഇറങ്ങാന്‍ വലിയ ട്യൂബുകള്‍, വടം, എന്നിവയുണ്ട്.
വൈക്കത്ത് വള്ളം മറിഞ്ഞ് മാതൃഭൂമി ലേഖകന്‍ മരിച്ചത് മുങ്ങിയെടുത്തത്, കിടങ്ങൂരില്‍ കാര്‍ വെള്ളക്കെട്ടില്‍പെട്ട് എറണാകുളം സ്വദേശി മരിച്ചത് കണ്ടെത്തിയത്, മാര്‍മല അരുവി വെളളച്ചാട്ടത്തില്‍ മരണപ്പെട്ടത് ഉള്‍പ്പെപടെ നിരവധി മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുണ്ട്. നിലവില്‍ ഈരാറ്റുപേട്ട നഗരസഭയുമായി ചേര്‍ന്ന് കൊവിഡ് റെസ്‌ക്യൂ ടീം ആയി ജോലികള്‍ ചെയ്തുവരുന്നു. 38 പേരാണ് ടീമിലുള്ളത്. അപകടമുണ്ടായാല്‍ അവിടെയെത്തുന്ന ഈ ടീം അംഗങ്ങള്‍ തന്നെയാണ് യാത്രാചെലവും മറ്റും വഹിക്കുന്നത്.
കൊവിഡ് പോസിറ്റീവ് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവുന്നത്, അണുനശികരണം, പോലിസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റിലെ സേവനം, കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌കാരം, വീടുകളിലെത്തി പ്രഷര്‍, ഓക്‌സിജന്‍ പരിശോധന, ഈരാറ്റുപേട്ട സെന്‍ട്രല്‍ ജങ്ഷനില്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കല്‍ എന്നിവ നടന്നുവരുന്നു. കെ കെ പി അഫ്‌സല്‍ (അഷ്‌റഫ് കുട്ടി) പ്രസിഡന്റായും ഫസില്‍ വെളളൂപ്പറമ്പില്‍ സെക്രട്ടറിയായുമാണ് നന്‍മക്കൂട്ടം പ്രവര്‍ത്തിച്ചുവരുന്നത്.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT