Kerala

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ സംസ്ഥാനത്തുടനീളം വിമന്‍ ജസ്റ്റിസ് പെണ്‍പോരാട്ട പ്രതിജ്ഞ

ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകള്‍ക്കും ബലാല്‍സംഗക്കൊലകള്‍ക്കുമെതിരേ പീഡിതരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയാണ് നീതിക്കുവേണ്ടി പൊരുതാനുറച്ച പ്രതിജ്ഞ ചെയ്യുന്നതെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.

ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ സംസ്ഥാനത്തുടനീളം വിമന്‍ ജസ്റ്റിസ് പെണ്‍പോരാട്ട പ്രതിജ്ഞ
X

തിരുവനന്തപുരം: ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാരാഷ്ട്രീയത്തിനെതിരേ സംസ്ഥാനത്തുടനീളമുള്ള കവലകളില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് പെണ്‍പോരാട്ട പ്രതിജ്ഞ സംഘടിപ്പിച്ചു. സ്ത്രീ അതിക്രമങ്ങളെക്കുറിച്ചുള്ള കൊളാഷ്, പോരാട്ടഗാനം തുടങ്ങി വിവിധ ഫാഷിസ്റ്റ് വിരുദ്ധ ആവിഷ്‌കാരങ്ങളും അനുബന്ധമായുണ്ടായിരുന്നു. സംസ്ഥാനത്തുടനീളം ആയിരത്തിലധികം കവലകള്‍ പെണ്‍പോരാട്ട പ്രതിജ്ഞയ്ക്ക് സാക്ഷിയായി. ഫാഷിസത്തിന്റെ പരീക്ഷണശാലകളായ ഗുജറാത്തിനും യുപിക്കും പിന്നാലെ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന കൊടുംക്രൂരതകള്‍ക്കും ബലാല്‍സംഗക്കൊലകള്‍ക്കുമെതിരേ പീഡിതരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയാണ് നീതിക്കുവേണ്ടി പൊരുതാനുറച്ച പ്രതിജ്ഞ ചെയ്യുന്നതെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.

പെണ്‍പോരാട്ട പ്രതിജ്ഞയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ജാതി മേധാവിത്വത്തിലൂടെ സാമൂഹികമായ അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശനിഷേധങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികളോട് എന്നും സമരത്തിലായിരിക്കും. ബലാല്‍സംഗം ആയുധമാക്കിയ സംഘപരിവാറിന്റെ വംശഹത്യാരാഷ്ട്രീയത്തിനെതിരേ ജനാധിപത്യപരമായും സമാധാനപരമായും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിമന്‍ ജസ്റ്റിസ് എന്നും നിലകൊള്ളുമെന്നും അവര്‍ പറഞ്ഞു. രാഷ്ട്രശില്‍പികള്‍ വിഭാവനംചെയ്ത ബഹുസ്വര സങ്കല്‍പങ്ങളെ തകര്‍ക്കുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരേ ജീവന്‍ പകരം വച്ചും ചെറുത്തുനില്‍ക്കാനുള്ള ഊര്‍ജമാണ് പെണ്‍പോരാട്ട പ്രതിജ്ഞ.

പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഇരകളോട് നീതിനിഷേധം തുടരുന്ന നീതിനിര്‍വഹണവ്യവസ്ഥയുടെ കുറ്റകരമായ മൗനത്തിനെതിരേ എന്നും സമരത്തിലായിരിക്കും. ജനങ്ങളിലൊരു വിഭാഗത്തെ അടിമസമാനം നരകിപ്പിക്കുന്ന സംഘപരിവാറിന്റെ സവര്‍ണഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരേ നിരന്തരം പോരാടുമെന്നും പ്രതിജ്ഞയിലൂടെ അവര്‍ ഉണര്‍ത്തി. ജനാധിപത്യപരവും സമാധാനപരവും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും രാഷ്ട്രപുനര്‍നിര്‍മാണത്തിനാവശ്യമായതുമായ പോരാട്ടങ്ങളില്‍ അടിയുറച്ചുനില്‍ക്കാനുള്ള പ്രതിജ്ഞ, ഇരകളാക്കപ്പെടുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടുമുള്ള ബാധ്യതയും മനുഷ്യാവകാശത്തിന്റെ പൂര്‍ത്തീകരണവുമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it