- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെറുവില്‍ ശക്തമായ ഭൂചലനം; 75 വീടുകള്‍ തകര്‍ന്നു, 10 പേര്‍ക്ക് പരിക്ക്
ലിമ: വടക്കന്‍ പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 75 വീടുകള്‍ തകര്‍ന്നു. ചര്‍ച്ച് ടവര്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഞായറാഴ്ചയാണ് പെറുവില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഏകദേശം 10 പേര്‍ക്ക് പരിക്കേറ്റതായും മേഖലയിലുടനീളം ചെറുതരംഗങ്ങളുണ്ടാവുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പെറുവിയന്‍ ആമസോണിലെ ചെറിയ പെറുവിയന്‍ പട്ടണമായ സാന്താ മരിയ ഡി നീവയില്‍നിന്ന് 98 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ആമസോണിയന്‍ തദ്ദേശവാസികള്‍ അധിവസിക്കുന്ന വിരളമായ ഒരു പ്രദേശമാണിത്. പെറുവിലെ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റിപോര്‍ട്ട് പ്രകാരം 131 കിലോമീറ്റര്‍ (81 മൈല്‍) താഴ്ചയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. അയല്‍രാജ്യമായ ഇക്വഡോറിലും ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായി. 'ഭൂചലനം വളരെ വലുതാണ്, മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തതായി ടൗണ്‍ മേയര്‍ ഹെക്ടര്‍ റെക്വെജോ ആര്‍പിപി റേഡിയോയോട് പറഞ്ഞു. ആമസോണിലെ ലാ ജല്‍ക്ക ജില്ലയില്‍ കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു ചര്‍ച്ചിന്റെ 14 മീറ്റര്‍ (45 അടി) വലുപ്പമുള്ള ടവര്‍ തകര്‍ന്നു.
ഭൂചലനത്തെത്തുടര്‍ന്നുണ്ടായ പ്രകമ്പനത്തില്‍ പാറക്കല്ലുകള്‍ ഉരുണ്ടുവന്ന് റോഡുകള്‍ അടഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. വ്യാപകമായ വൈദ്യുതി തടസ്സവും റിപോര്‍ട്ട് ചെയ്തു. തീരദേശമായ ആന്‍ഡിയന്‍ പ്രദേശങ്ങള്‍, തലസ്ഥാനമായ ലിമ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളിലും ശക്തമായ ഭൂചലനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിട്ടു. 'ഞങ്ങള്‍ എല്ലാവരും തെരുവിലിറങ്ങി, ഞങ്ങള്‍ വളരെ ഭയപ്പെടുന്നു- ലൂസിയ എന്ന് വിളിക്കപ്പെടുന്ന ഒരു ശ്രോതാവ് വടക്കന്‍ പട്ടണമായ ചോട്ടയില്‍നിന്ന് ആര്‍പിപി റേഡിയോയോട് പറഞ്ഞു.
സഹോദരങ്ങളെ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ശക്തമായ ഭൂകമ്പത്തെ അഭിമുഖീകരിക്കുന്ന ആമസോണസിലെ ജനങ്ങള്‍ക്ക് എന്റെ എല്ലാ ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായും പെറുവിയന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോ ട്വിറ്ററില്‍ പറഞ്ഞു. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങള്‍ക്കും 'ഉടന്‍ നടപടികള്‍ കൈക്കൊള്ളാന്‍' ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തെ തുടര്‍ന്ന് യുഎസ് നിരീക്ഷകര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 10 ദശലക്ഷം ജനസംഖ്യയുള്ള പെറുവിയന്‍ തലസ്ഥാനത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും രേഖപ്പെടുത്തിയിരുന്നു. 2007 ആഗസ്ത് 15ന് പെറുവിന്റെ മധ്യതീരത്ത് 7.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 500ലധികം മരണങ്ങളാണ് സംഭവിച്ചത്.
RELATED STORIES
ഉത്തര്പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMTസിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില് ഇളവ് നല്കി സുപ്രിം കോടതി
4 Nov 2024 7:18 AM GMTഉത്തരാഖണ്ഡില് ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി...
4 Nov 2024 6:08 AM GMTകുംഭമേളയില് മുസ്ലിംകളെ കച്ചവടം ചെയ്യാന് അനുവദിക്കില്ലെന്ന് അഖാര...
4 Nov 2024 5:46 AM GMT