World

ലോകത്ത് കൊവിഡ് മരണം ഏഴുലക്ഷം കടന്നു; ആകെ 1.89 കോടി വൈറസ് ബാധിതര്‍, 24 മണിക്കൂറിനിടെ 2.71 ലക്ഷം പുതിയ രോഗികള്‍

അമേരിക്കയില്‍ ആകെ 49,73,568 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുദിവസത്തിനിടെ രാജ്യത്ത് 55,148 പേര്‍ പുതുതായി രോഗബാധിതരായി. 1,61,601 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ലോകത്ത് കൊവിഡ് മരണം ഏഴുലക്ഷം കടന്നു; ആകെ 1.89 കോടി വൈറസ് ബാധിതര്‍, 24 മണിക്കൂറിനിടെ 2.71 ലക്ഷം പുതിയ രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം ഏഴുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി വൈറസ് പിടിപെട്ട് 6,838 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 7,11,220 ആയി ഉയര്‍ന്നു. ഒറ്റദിവസം ലോകത്ത് 2,71,406 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ആകെ 1,89,77,637 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായിട്ടുള്ളത്. 1,21,66,746 പേരുടെ രോഗം ഭേദമായി. 60,99,671 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 65,543 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളാണ് വൈറസ് ബാധയില്‍ മുന്നിലുള്ളത്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ ആകെ 49,73,568 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുദിവസത്തിനിടെ രാജ്യത്ത് 55,148 പേര്‍ പുതുതായി രോഗബാധിതരായി. 1,61,601 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 25,40,137 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 22,71,830 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. 18,424 പേരുടെ നില ഗുരുതരാവസ്ഥയിലാണ്.

ബ്രസീലില്‍ 24 മണിക്കൂറിനിടെ 54,685 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 1,322 പേരാണ് മരണപ്പെട്ടത്. ആകെ 28,62,761 രോഗികളാണ് ബ്രസീലിലുള്ളത്. 97,418 പേര്‍ ഇതുവരെ വൈറസിന്റെ പിടിയില്‍പ്പെട്ട് മരിച്ചു. 20,20,637 പേര്‍ രോഗമുക്തരായപ്പോള്‍ 7,44,706 പേര്‍ ചികില്‍സയില്‍തന്നെ തുടരുകയാണ്. വിവിധ ലോകരാജ്യങ്ങളിലെ വൈറസ് ബാധയുടെ കണക്കുകള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 19,64,536 (40,739), റഷ്യ- 8,66,627 (14,490), ദക്ഷിണാഫ്രിക്ക- 5,29,877 (9,298), മെക്‌സിക്കോ- 4,56,100 (49,698), പെറു- 4,47,624 (20,228), ചിലി- 3,64,723 (9,792), സ്‌പെയിന്‍- 3,52,847 (28,499), കൊളമ്പിയ- 3,45,714 (11,624), ഇറാന്‍- 3,17,483 (17,802), യുകെ- 3,07,184 (46,364).

Next Story

RELATED STORIES

Share it