- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: 24 മണിക്കൂറിനിടെ 1.24 ലക്ഷം പുതിയ കേസുകള്‍; ലോകത്ത് രോഗബാധിതരുടെ എണ്ണം 61.54 ലക്ഷം, അമേരിക്കയില്‍ മരണം ഒരുലക്ഷം കടന്നു
3,70,893 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 27,34,629 പേരുടെ രോഗം ഭേദമായി. 30,48,506 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്.

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ ലോകത്ത് പുതുതായി രോഗബാധിതരാവുന്ന എണ്ണം കുറച്ചുദിവസങ്ങളായി ഒരുലക്ഷത്തിന് മുകളില്‍ ആയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 1,24,103 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 4,084 മരണവുമുണ്ടായി. ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 61,54,028 ആയി ഉയര്‍ന്നിരിക്കുകയാണ്.
3,70,893 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. 27,34,629 പേരുടെ രോഗം ഭേദമായി. 30,48,506 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. 53,503 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. 18,16,820 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ആകെ മരണപ്പെട്ടവരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,290 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,015 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയിലെ ആകെ മരണസംഖ്യ 1,05,557 ആയി. 5,35,238 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്.
11,76,025 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണെന്നും 17,163 പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണപ്പെട്ടവര്‍: ബ്രസീല്‍- 4,98,440 (28,834), റഷ്യ: 3,96,575 (4,555), സ്‌പെയിന്‍- 2,86,308 (27,125), യുകെ- 2,72,826 (38,376), ഇറ്റലി- 2,32,664 (33,340), ഫ്രാന്‍സ്- 1,88,625 (28,771), ജര്‍മനി- 1,83,294 (8,600), ഇന്ത്യ- 1,81,827 (5,185), തുര്‍ക്കി- 1,63,103 (4,515), പെറു- 1,55,671 (4,371), ഇറാന്‍- 1,48,950 (7,734), ചിലി- 94,858 (997), കാനഡ- 90,190 (7,073), മെക്‌സിക്കോ- 87,512 (9,779), സൗദി അറേബ്യ- 83,384 (480), ചൈന- 83,001 (4,634), പാകിസ്താന്‍- 66,457 (1,395), ബെല്‍ജിയം- 58,186 (9,453).
RELATED STORIES
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര് മരിച്ചു
11 April 2025 7:15 AM GMTബലാല്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു
8 April 2025 10:31 AM GMTവീട്ടിലെ പ്രസവത്തെത്തുടര്ന്ന് യുവതി മരിച്ച സംഭവം; സിറാജുദ്ദീനെതിരേ...
8 April 2025 5:54 AM GMTവീട്ടില് പ്രസവിച്ച യുവതി മരിച്ചു
6 April 2025 7:28 AM GMTമലപ്പുറം ജില്ലക്കെതിരായ വിദ്വേഷപരാമര്ശം; വെള്ളാപ്പള്ളി നടേശനെതിരേ...
5 April 2025 10:01 AM GMT'സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത്...
5 April 2025 6:12 AM GMT