- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫാ നഗരം ആക്രമിക്കാനൊരുങ്ങി ഇസ്രായേല്‍
BY FAR16 March 2024 6:11 AM GMT
X
FAR16 March 2024 6:11 AM GMT
ഗസ: ഗസയിലെ റഫാ നഗരം ആക്രമിക്കാനൊരുങ്ങി ഇസ്രായേല്‍. ആക്രമണ പദ്ധതിക്ക് അംഗീകാരം നല്‍കിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. തീരുമാനത്തില്‍ നിന്ന് പിന്തിരിയാന് സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണമില്ലാതെ നരകിക്കുന്ന ഗസയില്‍ വംശഹത്യയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഹമാസ് വ്യക്തമാക്കി.
ഖത്തര്‍ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ വഴിതെളിയാതെ നീളുന്നതിനിടെയാണ് ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം. ബന്ദികളുടെ മോചനത്തിനുള്ള ഉപാധികളിലാണ് ഹമാസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയത്. ചര്‍ച്ചകള്‍ തുടരുമെന്നും ഇതിനായി പ്രതിനിധി സംഘം ദോഹയിലെത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ അതിതീവ്രമായ ഭക്ഷ്യക്ഷാമത്തിന് ആശ്വാസമേകാന്‍ 200 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി സ്പാനിഷ് സന്നദ്ധ സംഘടനയുടെ കപ്പല്‍ ഗസയിലെത്തി. ഗസ തീരത്ത് ഒരുക്കിയ താല്‍ക്കാലിക ജെട്ടിയിലാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. ഭക്ഷ്യവിതരണ മേഖലകളിലെ ആക്രമണങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് വിതരണം. ഒരു കപ്പല്‍ കൂടി ഉടന്‍ ഗസ തീരത്തെത്തും. ഭക്ഷണത്തിനും മരുന്നിനും ചികില്‍സാ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുകയാണ് ഗസയിലെ ജനങ്ങള്‍.
Next Story
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT