World

വേദനയില്ലാ മരണം സാധ്യമാക്കുന്ന ആത്മഹത്യ മെഷീനിന് സ്വിറ്റ്‌സര്‍ലാന്റില്‍ നിയമസാധുത

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്

വേദനയില്ലാ മരണം സാധ്യമാക്കുന്ന ആത്മഹത്യ മെഷീനിന് സ്വിറ്റ്‌സര്‍ലാന്റില്‍ നിയമസാധുത
X

സ്വിറ്റ്‌സര്‍ലാന്റ: ഒരു മിനിറ്റിനുള്ളില്‍ താരതമ്യേന വേദനയില്ലാത്ത മരണം സാധ്യമാക്കുന്ന ആത്മഹത്യാ മെഷീന്‍ ഉപയോഗത്തിന്‌ സ്വിറ്റ്‌സര്‍ലാന്റില്‍ നിയമസാധുത. കാഴ്ചയില്‍ ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് നിയമസാധുത നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.പാഡിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുന്നതിലൂടെ ഹൈപ്പോക്‌സിയ, ഹൈപ്പോകാപ്നിയ എന്നിവയിലൂടെ മരണം സംഭവിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ദയാവധം അനുവദനീയമായ ന്യൂസിലാന്റില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകളാണ് ദയാവധം സ്വീകരിച്ചത്.

ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് കണ്ണടച്ചാല്‍ പോലും യന്ത്രം പ്രവര്‍ത്തിപ്പിക്കാം.മെഷീനകത്തുനിന്ന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ ഫിലിപ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം സ്വിറ്റ്‌സര്‍ലാന്റില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിലിപ്പ് നിറ്റ്ഷ്‌കെ പറഞ്ഞു.മെഷീനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇത് വെറും ഗ്യാസ് ചേമ്പറാണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.

Next Story

RELATED STORIES

Share it