World

ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു
X

ടെല്‍ അവീവ്: വടക്കന്‍ ഇസ്രായേലില്‍ ബുധനാഴ്ച ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തില്‍ കിര്യത് ഷമോനയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദമ്പതികളായ റിവിറ്റല്‍ യെഹൂദ്, ദ്വിര്‍ ഷെര്‍വിത് എന്നിവരാണ് ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തുന്ന വ്യോമാക്രമണത്തില്‍ ഹൈഫയിലടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ലെബനനില്‍ നിന്ന് ഇരുപതോളം റോക്കറ്റുകള്‍ കിര്യത് ഷമോന പ്രദേശത്തേക്ക് മാത്രം അയച്ചിരുന്നുവെന്നും ഹൈഫയിലേക്ക് 40 റോക്കറ്റാക്രമണം നടത്തിയതായും ഹിസ്ബുല്ല സ്ഥീരീകരിച്ചു. അതിനിടെ, ബുധനാഴ്ച ഇസ്രായേല്‍ അതിര്‍ത്തി പട്ടണമായ കിര്യത് ഷമോനയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. കിര്യത് ഷമോനയില്‍ ഉണ്ടായ ആക്രമണം നിരവധി തീപ്പിടുത്തങ്ങള്‍ക്ക് കാരണമായിരുന്നതായും അടുത്തിടെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും വലിയ ബോബാക്രമണം കൂടിയാണ് ബുധനാഴ്ച നടന്നതെന്നും ഇസ്രായേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലെബനനില്‍ ഇതിനകം 2100ലേറെ ആളുകള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രായേല്‍ ലെബനനിലേക്ക് വ്യോമാക്രമണത്തോടൊപ്പം കരസേനയും ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.





Next Story

RELATED STORIES

Share it