World

മയക്കുമരുന്ന് കടത്ത്: ഇസ്രായേലി യുവതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി യുഎഇ കോടതി

2021 മാര്‍ച്ചിലാണ് ഹൈഫയിലെ താമസക്കാരിയായ ഫിദ കിവാന്‍ അറസ്റ്റിലായത്. അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവും കൊക്കെയ്‌നും ഉള്‍പ്പെടെ അര കിലോയിലധികം മയക്കുമരുന്ന് അധികൃതര്‍ പിടികൂടുകയും മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മയക്കുമരുന്ന് കടത്ത്: ഇസ്രായേലി യുവതിയുടെ വധശിക്ഷ  ജീവപര്യന്തമാക്കി യുഎഇ കോടതി
X

അബുദബി: മയക്കമരുന്ന് കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്രായേല്‍ യുവതിയുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ച് അബുദബി അപ്പീല്‍ കോടതി. 2021 മാര്‍ച്ചിലാണ് ഹൈഫയിലെ താമസക്കാരിയായ ഫിദ കിവാന്‍ അറസ്റ്റിലായത്. അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവും കൊക്കെയ്‌നും ഉള്‍പ്പെടെ അര കിലോയിലധികം മയക്കുമരുന്ന് അധികൃതര്‍ പിടികൂടുകയും മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന കഴിഞ്ഞ ഏപ്രിലില്‍ കീഴ്‌ക്കോടതി അവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

ഇതിനെതിരേ യുവതി അബുദബി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി വധശിക്ഷ റദ്ദാക്കിയതോടെ പേടിസ്വപ്‌നം അവസാനിച്ചെന്നും ഇനി അവളെ എത്രയും വേഗം ഇസ്രായേലിലേക്ക് കൊണ്ടുവരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫിദയുടെ അഭിഭാഷകരായ തമി ഉല്‍മാനും ഷാദി സ്രോജിയും പറഞ്ഞു. കോടതി ഉത്തരവിനെ ഇരുവരും സ്വാഗതം ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it