World

യുകെയിലെ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കൂടുതല്‍ മാരകമായേക്കാം: ബോറിസ് ജോണ്‍സണ്‍

യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ കൂടുതല്‍ മാരകമാണ് പുതിയ വൈറസ് എന്നതിന് പ്രാഥമികമായി തെളിവുകളുണ്ട്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണനിരക്കുമായി ബന്ധവുമുണ്ട്.

യുകെയിലെ ജനിതകമാറ്റം സംഭവിച്ച കൊവിഡ് കൂടുതല്‍ മാരകമായേക്കാം: ബോറിസ് ജോണ്‍സണ്‍
X

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയതും അമേരിക്കയടക്കം ലോകമെമ്പാടും വ്യാപിച്ചതുമായ ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യഥാര്‍ഥ കൊവിഡ് വൈറസിനേക്കാള്‍ കൂടുതല്‍ മാരകമാണ് പുതിയ വൈറസ് എന്നതിന് പ്രാഥമികമായി തെളിവുകളുണ്ട്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണനിരക്കുമായി ബന്ധവുമുണ്ട്. ഇത് 30 മുതല്‍ 70 ശതമാനം വരെ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വകഭേദം വന്ന വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഇംഗ്ലണ്ടില്‍ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 1,000 പുരുഷന്‍മാരില്‍ യഥാര്‍ഥ വൈറസ് 10 പേരുടെ ജീവനാണ് കവര്‍ന്നത്. വകഭേദം സംഭവിച്ച പുതിയ വൈറസ് 13 അല്ലെങ്കില്‍ 14 പേരുടെ ജീവന്‍ നഷ്ടമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മരണനിരക്ക് 30 ശതമാനം വര്‍ധിക്കുന്നതിന് കാരണമാവും.

മരണസാധ്യത കുറവാണ്. കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ വൈറസ് മാരകമാവുകയോ മരണം വര്‍ധിപ്പിക്കുകയോ ചെയ്യില്ലെന്നായിരുന്നു പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ വാദം. അതിനാല്‍, മരണനിരക്കിലുണ്ടായ വര്‍ധന ആശങ്കാജനകമാണെന്ന് പാട്രിക് വാലന്‍സ് വ്യക്തമാക്കി. നിലവിലെ വാക്‌സിനുകള്‍ യഥാര്‍ഥ വൈറസിനും വകഭേദത്തിനുമെതിരേ ഫലപ്രദമാണെവന്ന് ജോണ്‍സണും അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവും ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it