World

അമേരിക്കന്‍ യുദ്ധവിമാനം ബ്രിട്ടനില്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ച നിലയില്‍

തിങ്കളാഴ്ച രാവിലെ 9.40ന് പരിശീലന പറക്കലിനിടയില്‍ എഫ്-15 സി യുദ്ധവിമാനം യോര്‍ക്ക്‌ഷെയര്‍ തീരത്തുനിന്ന് വടക്കന്‍ കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ യുദ്ധവിമാനം ബ്രിട്ടനില്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ച നിലയില്‍
X

ലണ്ടന്‍: അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധവിമാനം ബ്രിട്ടന്റെ വടക്കുകിഴക്കന്‍ തീരമേഖലയിലെ സമുദ്രത്തില്‍ തകര്‍ന്നുവീണു. വിമാനത്തിന്റെ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 9.40ന് പരിശീലന പറക്കലിനിടയില്‍ എഫ്-15 സി യുദ്ധവിമാനം യോര്‍ക്ക്‌ഷെയര്‍ തീരത്തുനിന്ന് വടക്കന്‍ കടലിലേക്ക് പതിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

തിരച്ചിനൊടുവില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ തീരത്ത് നിന്ന് 74 നോട്ടിക്കല്‍ മൈല്‍ അകലെ തകര്‍ന്നുവെന്ന് കരുതുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതുവരെ പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ യുഎസ് വ്യോമസേനാ കേന്ദ്രമായ സഫോക്കിലെ 48ാമത് യുദ്ധവിഭാഗത്തിന്റെ ഭാഗമായിരുന്നു പൈലറ്റും വിമാനവും. 1979 മുതല്‍ യുഎസ് വ്യോമസേന ഉപയോഗിച്ചുവരുന്നതാണ് ഈ വിമാനം. ഇത് സമൂഹത്തിന് ദാരുണമായ നഷ്ടമാണെന്നും പൈലറ്റിന്റെ കുടുംബത്തിനും യുദ്ധസേനയ്ക്കും അഗാധമായ അനുശോചനം അറിയിക്കുന്നതായും സൈനികവക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it