- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷോക്ക്
BY TK tk22 Nov 2015 11:48 AM GMT
X
TK tk22 Nov 2015 11:48 AM GMT
കെ എം അക്ബര്‍ ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഇപ്പോള്‍ എല്ലാം പേടിയാണ്. ഐഎസ് കുരുതിക്കളം തീര്‍ത്ത പാരിസില്‍ പടക്കം പൊട്ടുന്നതു പോലും ഭീതിയോടെയായിരിക്കും ഇനി കാണുക. കാരണം അത്രമാത്രം ഭീതി പരത്തിക്കഴിഞ്ഞു ആ ആക്രമണം- സംഭവം നടക്കുമ്പോള്‍ പാരിസിലുണ്ടായിരുന്നില്ലെങ്കിലും ആക്രമണം ഫ്രാന്‍സ് സ്വദേശികളെ എത്രമാത്രം ഭയവിഹ്വലാരാക്കിയെന്നതിനു തെളിവാണ് ജോനയുടെയും സുഹൃത്തുക്കളുടെയും വാക്കുകള്‍. കളരിയഭ്യാസത്തിനായി കേരളത്തിലെത്തിയതിന്റെ പിറ്റേന്നാണ് ഫ്രാന്‍സിനെ ഞെട്ടിച്ച സ്‌ഫോടനങ്ങള്‍ നടന്നത്. സെന്റര്‍ പാരിസ് സ്വദേശിനികളായ ജോനയും നൈമയും ചാര്‍ളിയും ആ സമയം, ചാവക്കാട്ടെ വല്ലഭട്ട കളരിസംഘത്തില്‍ ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ നാലോടെ ജോനയുടെ ഫോണിലേക്ക് സഹോദരന്‍ ജോവന്റെ സന്ദേശമെത്തിയപ്പോഴാണ് മൂവരും ആക്രമണത്തിന്റെ നടുക്കുന്ന വാര്‍ത്തയറിഞ്ഞത്. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആക്രമണം നടന്നിരിക്കുന്നു. ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്- ഇതായിരുന്നു സന്ദേശം. വിവരമറിഞ്ഞ ജോന, നൈമയെയും ചാര്‍ളിയെയും വിളിച്ചുണര്‍ത്തി. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ ലോകത്ത് എവിടെനിന്നായാലും തുടച്ചു മാറ്റണം. എന്നാല്‍, ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനെന്ന പേരില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന കടന്നുകയറ്റങ്ങളും ഇതോടൊപ്പം എതിര്‍ക്കപ്പെടണമെന്ന് ഡാന്‍സര്‍ കൂടിയായ ജോന പറയുമ്പോള്‍ നൈമയും ചാര്‍ളിയും ശരിവയ്ക്കുന്നു. നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മൂന്നു പേരും മാറി മാറി വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. ഇതോടെ ആധിയായി. ആക്രമണം സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. വിവരമറിയാന്‍ വാര്‍ത്താചാനലുകളെ ആശ്രയിച്ചു. ആക്രമണത്തില്‍ 100ലധികം പേര്‍ മരിച്ചതായി ചാനലുകളില്‍ വാര്‍ത്ത വന്നതോടെ മൂന്നു പേരും തളര്‍ന്നു. ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം നാട്ടില്‍ നിന്ന് ജോവന്റെ ഫോണ്‍ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്‍പ്പെട്ടിട്ടില്ലെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം നടന്ന സ്റ്റഡ് ദെ ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ജോവന്‍ സഹോദരിയെ അറിയിച്ചു. ആക്രമണം നടന്ന പാരിസില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം ദൂരമാണ് ജോനയുടെയും നൈമയുടെയും ചാര്‍ളിയുടെയും വീടുകള്‍. വല്ലഭട്ട കളരിസംഘത്തിലെ ഫ്രാന്‍സിലെ ശാഖയില്‍ കളരിയഭ്യസിക്കുന്ന മൂന്നു പേരും കൂടുതല്‍ പഠനത്തിനു വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്തുകൊണ്ട് അമേരിക്കയും ഇസ്രായേലും?ആക്രമണം വിതച്ച ആഘാതത്തില്‍നിന്ന് കരകയറാന്‍ ഫ്രാന്‍സിന് ഇനിയും സമയമെടുക്കുമെന്ന് മൂവരും പറയുന്നു. അപ്രതീക്ഷിതമായ ആക്രമണം സൃഷ്ടിച്ച ദുരന്തമുഖത്ത് ഞെട്ടല്‍ മാറാതെ കഴിയുകയാണ് ഫ്രാന്‍സിലുള്ളവര്‍. പാരിസ് നഗരത്തിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ ലോകത്ത് എവിടെനിന്നായാലും തുടച്ചു മാറ്റണം. എന്നാല്‍, ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനെന്ന പേരില്‍ അമേരിക്കയും ഇസ്രായേലും നടത്തുന്ന കടന്നുകയറ്റങ്ങളും ഇതോടൊപ്പം എതിര്‍ക്കപ്പെടണമെന്ന് ഡാന്‍സര്‍ കൂടിയായ ജോന പറയുമ്പോള്‍ നൈമയും ചാര്‍ളിയും ശരിവയ്ക്കുന്നു. ലോകത്ത് ഭീകരപ്രവര്‍ത്തനം വ്യാപകമാവുന്നതില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും പങ്ക് ചെറുതല്ല. സപ്തംബര്‍ 11ന് ശേഷം നടന്ന അഫ്ഗാന്‍ അധിനിവേശമാണ് ലോകത്ത് ഇത്തരത്തില്‍ ഭീകരപ്രവര്‍ത്തനം വ്യാപകമാവാന്‍ ഇടയാക്കിയതെന്ന് ഇവര്‍ പറയുന്നു. ഇത്തരം ആക്രമണങ്ങളിലും ഇവര്‍ക്കു സംശയമുണ്ട്. എന്തുകൊണ്ട് ഇത്തരം സായുധസംഘങ്ങള്‍ അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുന്നില്ല? ഇത്തരം സംശയം പലരുടെയും മനസ്സില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍, ആരും ചോദിക്കുന്നില്ലെന്ന് മാത്രം- ജോന പറയുന്നു. ദുരിതത്തിലായത്് സിറിയന്‍ അഭയാര്‍ഥികള്‍ ഫ്രാന്‍സിലെ സ്‌ഫോടനപരമ്പരകള്‍ കൂടുതല്‍ ദുരിതം സൃഷ്ടിക്കുക സിറിയന്‍ അഭയാര്‍ഥികള്‍ക്കാവുമെന്ന് നൈമ പറയുന്നു. ആക്രമണത്തിനു പിന്നാലെ സിറിയന്‍ അഭയാര്‍ഥികളോട് കരുണയുടെ കരം നീട്ടിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇപ്പോള്‍ മുഖം കറുപ്പിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ ആക്രമണം നടത്തിയവരില്‍ അഭയാര്‍ഥികളായി കടന്നുകൂടിയവരുണ്ടായിരുന്നു എന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്. ഇനി പല യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ഥിവിരുദ്ധ നടപടികള്‍ ഉയരുമെന്നും നൈമയ്ക്ക് ആശങ്കയുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് അഭയാര്‍ഥികളെ ഇനിയും സ്വീകരിക്കുന്നത് അപകടത്തിലേക്കു നയിക്കുമെന്നാണ് യൂറോപ്യന്‍ രാഷ്ട്രീയനേതാക്കള്‍ പറയുന്നത്. ഇതു തന്നെയാണ് ആക്രമണത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പാരിസിലെ പാട്ട് ആക്രമണത്തിന്റെ മറ്റൊരു ലക്ഷ്യം പാരിസിലെ പാട്ട് അവസാനിപ്പിക്കുകയാണെന്നും ഇവര്‍ സംശയിക്കുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വരെ സൗജന്യ സംഗീതവിരുന്ന് നടക്കാറുണ്ട് ഇവരുടെ നാട്ടില്‍. വിവിധ കച്ചവടസ്ഥാപനങ്ങളാണ് എല്ലാ ദിവസവുമുള്ള ഈ സംഗീതവിരുന്ന് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആക്രമണം നടന്നതിന്റെ പിറ്റേന്ന് ഇത്തരം സ്ഥിരം സംഗീത പരിപാടികളുള്ള മിക്കയിടങ്ങളിലും അതു നിര്‍ത്തിവയ്ക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. മറ്റൊരു സംഗീതസദസ്സിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന കാരണം പറഞ്ഞാണ് ഈ നീക്കം. എന്നാല്‍, തങ്ങളുടെ സുഹൃത്തുക്കളടങ്ങുന്ന പാരിസുകാര്‍ ഇതനുവദിച്ചില്ലെന്ന്് ഇവര്‍ അഭിമാനത്തോടെ പറയുന്നു. ഇനി അനുവദിക്കുകയുമില്ല. കാരണം സമാധാനത്തിന്റെ സംഗീതമാണ് അവിടെ ഉയരുന്നത്. ആദിലിന്റെ ത്യാഗംആക്രമണത്തിന്റെ പശ്ചാതലത്തില്‍ പാശ്ചാത്യലോകത്ത് ഇസ്‌ലാമോഫോബിയ കൂടുതല്‍ ശക്തമാവുമെന്നാണ് മൂവരുടേയും കണക്കുകൂട്ടല്‍. ഫ്രാന്‍സില്‍ മുസ്‌ലിംനാമധാരികളായവര്‍ക്ക് ധൈര്യത്തോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. താടി വളര്‍ത്തിയവരെയും തൊപ്പി ധരിച്ചവരെയുമൊക്കെ ഭരണകൂടം സംശയത്തോടെ തന്നെയാണ് ഇനി കുറച്ചുനാള്‍ നോക്കിക്കാണുക. മുസ്‌ലിം നാമധാരികളായ ആക്രമികളാണ് ഇതിന് പ്രധാന കാരണക്കാര്‍. എന്നാല്‍, ആക്രമണപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന, എതിരെ പ്രതികരിക്കുന്ന മുസ്‌ലിംകളുടെ വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നുണ്ടെന്ന് ഉദാഹരണസഹിതം ചാര്‍ളി വ്യക്തമാക്കുന്നു. ഫ്രാന്‍സില്‍ ആദ്യ സ്‌ഫോടനം നടന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലാണ് രണ്ടാമത്തെയാള്‍ സ്വയം പൊട്ടിത്തെറിച്ചത്. ആദ്യത്തെ സ്‌ഫോടനത്തിനു ദൃക്‌സാക്ഷിയായിരുന്നു ആദില്‍ എന്ന യുവാവും അദ്ദേഹത്തിന്റെ നാലു വയസ്സുകാരി മകളും. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തളര്‍ന്നിരിക്കുകയായിരുന്നു ഈ ബാപ്പയും മകളും. അതിനിടയിലാണ് വീണ്ടും ആള്‍കൂട്ടത്തിന് നേരെ ഒരു ചാവേര്‍ ബോംബര്‍ നടന്നടുക്കുന്നത് ആദില്‍ കാണുന്നത്. ആദില്‍ അയാളെ പിടിച്ചുനിര്‍ത്തി. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ആദിലും മകളും ചാവേറും കൊല്ലപ്പെട്ടു. ആദിലിന്റെ ധീരകൃത്യം നൂറുക്കണക്കിന് പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയതെന്നും സമാനതകള്‍ ഇല്ലാത്ത ഇത്തരം ജീവത്യാഗങ്ങളിലൂടെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യപൂര്‍വം മനുഷ്യര്‍ക്കെ കഴിയൂവെന്നും ചാര്‍ളി പറയുന്നു. ഭയാനകമായ ദുരന്തം'ഇത് ഭയാനകമായ ദുരന്തം തന്നെ. അതിന്റെ ഷോക്കില്‍നിന്ന് ഇനിയും ഞങ്ങള്‍ മുക്തരായിട്ടില്ല. എന്നാല്‍, ഇത്തരം ഹീനമായ കൃത്യങ്ങള്‍ക്കൊന്നും ഞങ്ങളുടെ ജീവിതരീതി മാറ്റിമറിക്കാനാവില്ല.'- പാരിസ് ആക്രമണത്തെ കുറിച്ചു പ്രതികരിക്കവെ ഞായറാഴ്ച തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഫ്രഞ്ച് നൃത്തപരിപാടി അവതരിപ്പിക്കാനെത്തിയ അലയന്‍സ് ഫ്രാന്‍സൈസ് ദി ട്രിവാന്‍ഡ്രം ഡയറക്ടര്‍ ആലിസ് ഗോനി പറഞ്ഞതാണിത്. ജനങ്ങള്‍ ഇത്തരം ഭീഷണികളെ കുറിച്ച് കൂടുതല്‍ ജാഗരൂകരാവേണ്ടതുണ്ടായിരിക്കാം. ഈ ദുരന്തത്തിനു ശേഷം ഫ്രഞ്ച് ജനത ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ആക്രമണകാരികള്‍ എവിടെയോ ഒളിച്ചിരിപ്പുണ്ടെന്ന ഭീതി. പാരിസ് നഗരം മുഴുവന്‍ പോലിസിന്റെയും പട്ടാളത്തിന്റെയും നിയന്ത്രണത്തിലാണ്. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ സംഭ്രാന്തരായി അവര്‍ കഴിയുകയാണ്. ഒരൊറ്റ കൊല്ലം കൊണ്ടുണ്ടായ മൂന്ന് ആക്രമണങ്ങള്‍ ജനങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കിയിരിക്കുന്നു- ആലിസ് പറയുന്നു. പരിപാടി ആരംഭിക്കുന്നതിനു മുമ്പ് കലാകാരന്മാരും പ്രേക്ഷകരും പാരിസ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഏതാനും നിമിഷങ്ങള്‍ മൗനമാചരിക്കുകയും കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ദുരന്തത്തെ തുടര്‍ന്ന് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരേ എതിര്‍പ്പുണ്ടായേക്കാമെന്ന് നൃത്തപരിപാടിയുടെ ഡയറക്ടര്‍ ജിയാനിന്‍ ലോറിജെറ്റ് പറയുന്നു. ി |
Next Story
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്‌ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMT