- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 155 മലയാളികൾ
സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613
റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613. ഇവരിൽ 155 പേർ മലയാളികളാണെന്ന് അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
126 ഉത്തർപ്രദേശ് സ്വദേശികളും 62 തെലങ്കാന സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അംബാസഡർ അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടർന്നുള്ള യാത്രാനിരോധത്തിന് ശേഷം ഇതുവരെ സൗദി അറേബ്യയിൽ നിന്നും 87,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും അദ്ദേഹം അറിയിച്ചു.
വന്ദേഭാരത് മിഷനും ചാർട്ടേഡ് വിമാനങ്ങളുമുൾപ്പെടെ 480 സർവിസുകളിലായാണ് ഇത്രയും പേരെ നാട്ടിലെത്തിച്ചത്. നാട്ടിലേക്ക് മടങ്ങാനായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ ആകെ എണ്ണം 1,62,000 ആയിരുന്നെന്നും ഇവരിൽ ഇനി മടങ്ങാനുള്ളത് ഏകദേശം 75,000 പേരാണെന്നും അംബാസഡർ അറിയിച്ചു. മടങ്ങിയവരിൽ 59,000 പേരും ജോലി നഷ്ടപെട്ടവരായിരുന്നു.
താമസ രേഖയുടെ കാലാവധി കഴിഞ്ഞവർക്കും ഹുറൂബ് കേസുകൾക്കും നാട്ടിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തിയവരിൽ 3,581 പേർ നാടണഞ്ഞു. ഇവരിൽ 549 പേർ താമസ രേഖയുടെ കാലാവധി കഴിഞ്ഞതിന് ശേഷം എക്‌സിറ്റ് വിസ ലഭിച്ചവരും 3,032 പേർ ഹുറൂബ് കേസിൽ നിന്നും എക്‌സിറ്റ് വിസ അടിച്ചവരുമാണ്.
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT