Gulf

യുഎഇയില്‍ ശക്തമായ മഴ റോഡിലെങ്ങും വെള്ളക്കെട്ട്.

ദുബയ്: ശക്തമായ മഴ രണ്ടാം ദിവസവും തുടരുന്നതിനെ തുടര്‍ന്ന് റോഡിലെങ്ങും വെള്ളക്കെട്ട്. വാഹനം ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗതം മന്ദഗതിയിലായതനാല്‍ വിമാന യാത്രക്കാര്‍ നേരത്തെ തന്നെ യാത്രക്കായി പുറപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴ ഇന്നും തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അല്‍ അയിനിലും ദുബയിലെ ചില പ്രദേശങ്ങളിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴയാണ് പെയ്തത്.

Next Story

RELATED STORIES

Share it