Gulf

ഖത്തറില്‍ ഇന്ത്യക്കാരുടെ നിയമസഹായത്തിനായി ആറു മാസത്തിനിടെ ചെലവഴിച്ചത് റെക്കോര്‍ഡ് തുക

ഖത്തറില്‍ ഇന്ത്യക്കാരുടെ നിയമസഹായത്തിനായി ആറു മാസത്തിനിടെ ചെലവഴിച്ചത് റെക്കോര്‍ഡ് തുക
X

ദോഹ : വളരെ ചെറിയ കുറ്റങ്ങള്‍ക്ക് വരെ മലയാളികള്‍ ഉള്‍പെടെ സാധാരണക്കാരായ നിരവധി പ്രവാസി ഇന്ത്യക്കാര്‍ ഖത്തറിലെ ജയിലില്‍ കഴിയുമ്പോള്‍ ഖത്തറിനെതിരായ ചാരവൃത്തി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഖത്തറിലെ ഇന്ത്യന്‍ എംബസിയും ചെലവഴിക്കുന്നത് കോടികള്‍.ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. മന്ത്രി വി.മുരളീധരന്‍ നല്‍കിയ കണക്കുകള്‍ പ്രകാരം, 2019-ല്‍ ദോഹയിലെ ഇന്ത്യന്‍ മിഷന്‍ 1.87 ലക്ഷം രൂപ പ്രവാസികളുടെ നിയമ സഹായങ്ങള്‍ക്ക് മാത്രമായി ചിലവഴിച്ചിട്ടുണ്ട്. 2020-ലെ കോവിഡ് മഹാമാരിക്കാലത്ത് 26,240 രൂപ മാത്രമാണ് ഈ ഇനത്തില്‍ ചിലവഴിച്ചതെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഈ തുക 1.79 ലക്ഷം രൂപയായി ഉയര്‍ന്നു. 2022ല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 7.4 ലക്ഷം രൂപയായി തുക പിന്നെയും ഉയര്‍ന്നു.അതേസമയം, 2023 നടപ്പുവര്‍ഷത്തെ ഇതുവരെയുള്ള ചിലവുകള്‍ എല്ലാ മുന്‍കാല റെക്കോര്‍ഡുകളും ഭേദിക്കുന്നതാണ്.2023 ജൂണ്‍ വരെ 8.41 കോടി രൂപ ചെലവഴിച്ചു.അതായത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ മാത്രം നിയമ സഹായത്തിനായുള്ള ചെലവ് 11,254 ശതമാനമായി കുത്തനെ ഉയര്‍ന്നു.

ഇന്ത്യന്‍ കമ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും വിദേശത്തെ എല്ലാ ഇന്ത്യന്‍ മിഷനുകളും കോണ്‍സുലേറ്റുകളും ചേര്‍ന്ന് 2022 വര്‍ഷം മുഴുവനും പ്രവാസികള്‍ക്കുള്ള നിയമസഹായങ്ങള്‍ക്കായി ആകെ ചിലവഴിച്ചത് 67.19 ലക്ഷം രൂപയാണ്.

ഈ വര്‍ഷം ജൂണ്‍ വരെ ഖത്തര്‍ ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ മിഷനുകള്‍ നിയമ സഹായത്തിനായി ചെലവഴിച്ച ആകെ തുക 30.5 ലക്ഷം രൂപ.പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ മറ്റ് പ്രധാന ഇന്ത്യന്‍ മിഷനുകള്‍ പോലും നിയമ സഹായത്തിനായി ഇത്രയും ഭീമമായ തുക രേഖപ്പെടുത്തിയിട്ടില്ല.2023 ന്റെ ആദ്യ പകുതിയില്‍ സാമ്പത്തിക സഹായത്തിനായി 10.15 ലക്ഷം രൂപയുടെ ഫണ്ട് വിതരണം ചെയ്ത റിയാദിലെ ഇന്ത്യന്‍ എംബസിയാണ് രണ്ടാം സ്ഥാനത്തുള്ളത്.ഖത്തറില്‍ ഉള്ളതിനേക്കാള്‍ എത്രയോ ഇരട്ടി ഇന്ത്യക്കാരുള്ള സൗദി അറേബ്യയില്‍ നിന്നുള്ള കണക്കാണിത്.



ഈ വര്‍ഷം ആദ്യ പകുതിയില്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ സാമ്പത്തിക സഹായത്തിനായുള്ള ചെലവ് ഗണ്യമായി വര്‍ദ്ധിച്ചത് 2022 ഓഗസ്റ്റ് മുതല്‍ ഖത്തര്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്ത എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ നിലവിലുള്ള കേസുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.


ഖത്തര്‍ നേവിയെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ 2022 ഓഗസ്റ്റ് മുതല്‍ ഖത്തറില്‍ തടങ്കലില്‍ കഴിയുകയാണ്. ഖത്തറിലെ സ്വകാര്യ കമ്പനിയായ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്കെതിരെ ചാരവൃത്തിയടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതയാണ് വിവരം. ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ (എസ്എസ്ബി) യാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇസ്രായേലുമായുള്ള ചാരവൃത്തിയാണ് അറസ്റ്റിന് കാരണമെന്നാണ് സൂചന.





Next Story

RELATED STORIES

Share it