- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക'; ശ്രദ്ധേയമായി പ്രവാസി ചര്‍ച്ച
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ 'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക, സൈ്വര്യജീവിതം ഉറപ്പുവരുത്തുക' എന്ന തലക്കെട്ടില്‍ പ്രവാസി സാംസ്‌കാരികവേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്്‌നം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ജിദ്ദ: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ 'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക, സൈ്വര്യജീവിതം ഉറപ്പുവരുത്തുക' എന്ന തലക്കെട്ടില്‍ പ്രവാസി സാംസ്‌കാരികവേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്്‌നം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ മതേതരവിശ്വാസികള്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് ചടങ്ങില്‍ വിഷയമവതരിപ്പിച്ച ഉമറുല്‍ ഫാറൂഖ് പറഞ്ഞു. കോടതി വിധി നടപ്പാക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ബാധ്യതയാണ്.
എന്നാല്‍, അതിനു സ്വീകരിക്കുന്ന വഴികള്‍ ജാതിമത വര്‍ഗീയ ശക്തികള്‍ക്ക് വേരൂന്നാനുള്ള അവസരമാവരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനവും സൈ്വര്യജീവിതവും സംരക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം പറഞ്ഞു. പിറവം പള്ളിയടക്കം നിരവധി വിഷയങ്ങളില്‍ കോടതി വിധി നടപ്പാക്കാത്ത ഇടതുസര്‍ക്കാരും സിപിഎമ്മും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുനേടുക എന്ന ഒറ്റലക്ഷ്യംവച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്ന് ഒഐസിസി പ്രതിനിധി സാക്കിര്‍ എടവണ്ണ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ തകര്‍ക്കല്‍ മാത്രമാണ് ഇടതുലക്ഷ്യം. കോണ്‍ഗ്രസ് തിരിച്ചുവരവിലാണെന്നത്തിന് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി വിധിയെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത അക്രമിസംഘത്തെ നേരിടാന്‍ സര്‍ക്കാരിനെക്കൊണ്ട് സാധിച്ചതായി ന്യൂ ഏജ് പ്രതിനിധി പി പി റഹിം പറഞ്ഞു. നാടിന്റെ സൈ്വര്യജീവിതം തകര്‍ക്കുന്ന സംഘപരിവാരം ഒരു സംഘടനയല്ല, കോര്‍പറേറ്റ് മൂലധന ശക്തികളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രവാസി ജിദ്ദ പ്രസിഡന്റ് ഉസ്മാന്‍ പാണ്ടിക്കാട് പറഞ്ഞു. ആര്‍എസ്എസ്സിന്റെ ഒന്നാമത്തെ സംഭാവന തന്നെ ഗാന്ധി വധമാണ്. കോടതി വിധി നടപ്പാക്കണമെന്ന് തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്.
എന്നാല്‍, വിശ്വാസികളുടെ വികാരംകൂടി കണക്കിലെടുത്തു അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായിരുന്നു ശബരിമല വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിലീപ് താമരക്കുളം (പിസിഎഫ്), ഷഹീര്‍ കാളമ്പാട്ടില്‍ (ഐഎംസിസി), ഷഫീഖ് പട്ടാമ്പി (ഫോക്കസ് ജിദ്ദ), തമീം മമ്പാട് (യൂത്ത് ഇന്ത്യ), നിസാര്‍ ഇരിട്ടി എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഹിം ഒതുക്കുങ്ങല്‍, എം പി അഷ്‌റഫ്, വേങ്ങര നാസര്‍, സലിം എടയൂര്‍, ഷഫീഖ് മേലാറ്റൂര്‍, ഇസ്മയില്‍ പാലക്കണ്ടി, അമീന്‍ ഷറഫുദീന്‍, ദാവൂദ് രാമപുരം, അസീസ് കണ്ടോത്ത്, ഇ പി സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര് പിടിയില്
24 Dec 2024 5:02 PM GMTഎന്സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്സിപ്പല്...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള് ബാങ്കുകള്...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില് 12 കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില് അങ്കണവാടിയുടെ മേല്ക്കൂര തകര്ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT