Gulf

ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് പുതിയ ഭരണ സമിതി

ഗുഡ് വില്‍  ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് പുതിയ ഭരണ സമിതി
X

ജിദ്ദ: ജിദ്ദ ആസ്ഥാനമായി ശ്രദ്ധേയമായ ഒട്ടേറെ നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് (ജിജിഐ) പുതിയ ഭരണ സമിതി. പ്രസിഡന്റായി ഹസന്‍ ചെറൂപ്പയും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജലീല്‍ കണ്ണമംഗലമാണ് പുതിയ ട്രഷറര്‍. 2024-2026 വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 'മുസ്രിസ് ടു മക്ക' അറബ് ഇന്ത്യന്‍ ചരിത്രസംഗമവും സൗദി ഇന്ത്യാ സാംസ്‌കാരികോത്സവവും ടാലെന്റ് ലാബ് ശില്‍പശാലയും ജിജിഐ നടത്താറുണ്ട്.

മറ്റ് ഭാരവാഹികള്‍ സാദിഖലി തുവ്വൂര്‍, നൗഫല്‍ പാലക്കോത്ത്, ചെറിയ മുഹമ്മദ് ആലുങ്ങല്‍, അബു കട്ടുപ്പാറ (വൈസ് പ്രസിഡന്റുമാര്‍), കബീര്‍ കൊണ്ടോട്ടി, അല്‍ മുര്‍ത്തു, ഷിഫാസ്, ഹുസൈന്‍ കരിങ്കര (സെക്രട്ടറിമാര്‍), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ (ജോയന്റ് ട്രഷറര്‍).വനിതകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റഹ്‌മത്ത് ആലുങ്ങല്‍ (കണ്‍വീനര്‍) ജെസി ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, നാസിറ സുല്‍ഫി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

മുഹമ്മദ് ആലുങ്ങല്‍, വി.പി മുഹമ്മദലി എന്നിവര്‍ രക്ഷാധികാരികളാണ്. ഉപ രക്ഷാധികാരികളായി അബ്ബാസ് ചെമ്പന്‍, സലീം മുല്ലവീട്ടില്‍, റഹീം പട്ടര്‍കടവന്‍, കെ.ടി അബൂബക്കര്‍, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇബ്രാഹിം ശംനാട് (സെല്‍ഫ് എംപവര്‍മെന്റ്), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ആന്റ് ഐ.ടി), നൗഷാദ് താഴത്തെവീട്ടില്‍ (എജ്യുടെയ്ന്‍മെന്റ്), ഷിബ്ന അബു (ഗേള്‍സ് വിംഗ് ). എന്നിവര്‍ വിവിധ വകുപ്പുകളുടെ കണ്‍വീനര്‍മാരാണ് . പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഇബ്രാഹിം ശംനാട് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.






Next Story

RELATED STORIES

Share it