Gulf

ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട; ആരോഗ്യ മന്ത്രി

ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട; ആരോഗ്യ മന്ത്രി
X
മസ്‌കത്ത്: ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായും ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു.


ഔഖാഫ് മതകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയത് വൈറസ് നീങ്ങിയതു കൊണ്ടല്ല. തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കണം. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട വാക്സീന്‍ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു




Next Story

RELATED STORIES

Share it