- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാന്‍: വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
മസ്‌കത്ത്: ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യയടക്കം 103 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ടൂറിസം മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവില്‍ വന്നോതോടെയാണ് സര്‍ക്കര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശപ്രകാരം വിനോദസഞ്ചാരികള്‍ക്ക് ഒമാനിലെത്തിയതിന് ശേഷമുള്ള ക്വാറന്റീന്‍ ഒഴിവാക്കി. അതേസമയം മറ്റു യാത്രക്കാരെ പോലെ ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് നടത്തേണ്ടിയിരുന്ന പി.സി.ആര്‍ പരിശോധനയും ഒഴിവാക്കി.
എന്നാല്‍, ഇവര്‍ക്ക് ഒമാനിലെ താമസക്കാലത്ത് കോവിഡ് ചികിത്സക്കുള്ള അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. വിമാനത്താവളത്തില്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനക്ക് സഞ്ചാരികള്‍ രജിസ്റ്റര്‍ ചെയ്യണം. emushrif.om.covid19 പെജിലാണ് പരിശോധനക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിെന്റ തറാസുദ്പ്ലസ് ആപ്ഡൗണ്‍ലോഡ ്‌ചെയ്യുകയും വേണം.ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിെന്റയും മടക്കയാത്ര ടിക്കറ്റിെന്റയും രേഖകള്‍ കൈവശം ഉണ്ടായിരിക്കണം. വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന നടത്തിയതിന്റെ റിസല്‍ട്ട് വരുന്നതു വരെ മുറിയില്‍ ഐസൊലേഷനില്‍ തന്നെ കഴിയണം. പോസിറ്റിവ് ആകുന്ന പക്ഷം ഐസൊലേഷന്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിക്കണം. കരമാര്‍ഗം വരുന്നവര്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് മുന്നേ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിസല്‍ട്ട് കൈവശം വെക്കണം.
ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കുന്ന വിനോദ സഞ്ചാരികള്‍ പ്രത്യേകം മുറികള്‍ എടുത്തിരിക്കണം. വ്യക്തികള്‍ ഒറ്റക്കും ഒരു കുടുംബത്തിന് ഒരു മുറി എന്ന രീതിയിലുമാണ് എടുക്കേണ്ടത്. വിനോദ സഞ്ചാര കമ്പനികള്‍ മുഖാന്തരമല്ലാതെ പുറത്തേക്ക് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പോവരുത്. വിനോദ സഞ്ചാര കമ്പനികള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിെന്റ കൊവിഡ് നിയന്ത്രണ വിഭാഗവുമായി ബന്ധം സ്ഥാപിക്കണം. അതോടൊപ്പം എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ അനുവധനീയമല്ല.
RELATED STORIES
നെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന് ബിയര്‍ കുപ്പി തലയ്ക്കെറിഞ്ഞ്...
16 Nov 2024 2:29 PM GMTഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTസന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ ലീഗ് കേരളയിലെ...
15 Nov 2024 1:52 PM GMTയുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സ്-ഇസ്രായേല്‍ മല്‍സരത്തിനിടെ ആരാധകര്‍...
15 Nov 2024 6:28 AM GMTലോകകപ്പ് യോഗ്യത; ബ്രസീല്‍-വെനസ്വേല പോരാട്ടം സമനിലയില്‍; വിനീഷ്യസ്...
15 Nov 2024 5:22 AM GMT