Gulf

പി എസ് എം ഒ കോളജ് അലുംനി അസോസിയേഷന്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

പി എസ് എം ഒ കോളജ്  അലുംനി അസോസിയേഷന്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
X

ജിദ്ദ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2024 ഒക്ടോബര്‍ 18 ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കും. തിരൂരങ്ങാടി കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും പട്ടുറുമാല്‍ ജഡ്ജുമായിരുന്ന ഫിറോസ് ബാബു, സിനിമ പിന്നണി ഗായികയായ ദാന റാസിക്ക് എന്നിവര്‍ വാര്‍ഷിക ആഘോഷങ്ങളില്‍ മുഖ്യ അതിഥികളായി കേരളത്തില്‍ നിന്നും എത്തും. അവരോടൊപ്പം ജിദ്ദയിലെ വിവിധ ഗായകരുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .

പി എസ് എം ഓ കോളേജിന്റെ അലുംനി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . കോളേജിന്റെ വികസനത്തിനും പുരോഗതിക്കും അലുംനി അസോസിയേഷനുകള്‍ വലിയ പിന്തുണ നല്‍കിയിട്ടുണ്ട് .വിവിധ വര്‍ഷങ്ങളിലായി പഠിച്ചിറങ്ങിയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളിലായി അലുംനി അസ്സോസിയേഷനുകളായി പ്രവര്‍ത്തിക്കുന്നുണ്ട് .അതില്‍ പ്രധാനപ്പെട്ട ഒരു ചാപ്റ്ററാണ് 2006 ല്‍ തുടങ്ങിയ ജിദ്ദ ചാപ്റ്റര്‍.

കഴിഞ്ഞ 18 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചാപ്റ്റര്‍ കമ്മിറ്റി കോളേജിന്റെ വികസനത്തിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനുമായി ഒട്ടനവധി സഹായ സഹകരണങ്ങള്‍ നല്‍കിയിട്ടുണ്ട് .ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 25 ലക്ഷത്തോളം മുടക്കി അല്‍ അബീര്‍ ഗ്രൂപ്പിന്റെ സഹായത്തോടെയുള്ള ഡിജിറ്റല്‍ ലൈബ്രറി സംവിധാനം . ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അലുംനി ഭാരവാഹികളായ സീതി കൊളക്കാടന്‍ ,അഷ്റഫ് കുന്നത്ത് ,സിദ്ധീഖ് ഒളവട്ടൂര്‍ ,റഷീദ് പറങ്ങോടത്ത് ,റഹൂഫ് എം .പി ,അഷ്റഫ് അഞ്ചാലന്‍,ഇല്യാസ് കല്ലിങ്ങല്‍ ,റഹ്‌മത്തലി തുടങ്ങിയവര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it