Gulf

2019 ല്‍ 12 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സൗദി തൊഴില്‍മന്ത്രി

സൗദിയില്‍ സാമ്പത്തികഭദ്രത കൈവരിച്ചുവരുന്നതായുള്ള സൂചനകളാണ് ഇക്കഴിഞ്ഞ ബജറ്റ് വ്യക്തമാക്കുന്നത്.

2019 ല്‍ 12 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സൗദി തൊഴില്‍മന്ത്രി
X

ദമ്മാം: 2019ല്‍ 12 ലക്ഷം വിസകള്‍ നല്‍കിയതായി സൗദി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രി ഡോ. അഹമ്മദ് അല്‍രാജിഹ് വ്യക്തമാക്കി. 2018ല്‍ ആറുലക്ഷം വിസകള്‍ മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിസകള്‍ അനുവദിച്ചതെന്നാണ് അറിയുന്നത്. സൗദിയില്‍ സാമ്പത്തികഭദ്രത കൈവരിച്ചുവരുന്നതായുള്ള സൂചനകളാണ് ഇക്കഴിഞ്ഞ ബജറ്റ് വ്യക്തമാക്കുന്നത്.

ലെവി ഉള്‍പ്പടെ സര്‍ക്കാര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയില്ലെന്ന് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. സൗദിയിലെങ്ങും റോഡുകളും പാലങ്ങളും ഉള്‍പ്പടെ വിവിധ പദ്ധതികള്‍ക്കായി കൂടുതല്‍ തുക നീക്കിവച്ചിട്ടുണ്ട്. സ്വദേശീവല്‍ക്കരണ പദ്ധതികള്‍ നടക്കുമ്പോഴും പല ജോലികളിലും വിദേശികളെ ആവശ്യമായി വരുന്നതിനാലാണ് കൂടുതല്‍ വിസ അനുവദിക്കുന്നതെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന.

Next Story

RELATED STORIES

Share it