Cricket

ബെംഗളൂരു ടെസ്റ്റ്; ഇന്ത്യ ഭേദപ്പെട്ട നിലയില്‍; കോഹ്‌ലിക്കും രോഹിത്തിനും അര്‍ദ്ധശതകം

ബെംഗളൂരു ടെസ്റ്റ്; ഇന്ത്യ ഭേദപ്പെട്ട നിലയില്‍; കോഹ്‌ലിക്കും രോഹിത്തിനും അര്‍ദ്ധശതകം
X

ബെംഗളൂരു: ന്യൂസിലന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍ ഇന്ന് മല്‍സരം അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. 70 റണ്‍സുമായി സര്‍ഫറാസ് ഖാനാണ് ക്രീസില്‍. ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മയും കോഹ് ലിയും അര്‍ദ്ധസെഞ്ചുറി നേടി. കോഹ് ലി 70ഉം രോഹിത്ത് 50 റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ അവസാന പന്തിലാണ് കോഹ് ലി പുറത്തായത്. യശ്വസി ജെയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. ഇന്ന് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റ് 402 റണ്‍സെടുത്ത് പുറത്തായി. കിവികള്‍ക്കായി കോണ്‍വെ 91ഉം രജിന്‍ രവീന്ദ്ര 134 റണ്‍സും നേടി. ടിം സൗത്തി 65 റണ്‍സെടുത്തു.ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞ ദിവസം 46 റണ്‍സിന് അവസാനിച്ചിരുന്നു.


Next Story

RELATED STORIES

Share it