Cricket

വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ജയം; അറ്റ്കിന്‍സണിന് 12 വിക്കറ്റ്

വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ജയം; അറ്റ്കിന്‍സണിന് 12 വിക്കറ്റ്
X

ലോര്‍ഡ്സ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. ഇന്നിങ്‌സിനും 114 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തുടങ്ങി ആദ്യ സെഷന്‍ അവസാനിക്കുന്നതിന് മുന്നേ തന്നെ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കായി. 136 റണ്‍സിലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സ് ടോട്ടല്‍ അവസാനിച്ചത്. 32 റണ്‍സെടുത്ത ഗുദകേഷ് ആണ് വെസ്റ്റ്ഇന്‍ഡീസ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സിലെന്ന പോലെ രണ്ടാം ഇന്നിങ്‌സിലും കരീബിയന്‍ നിരയിലാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഗസ് അറ്റ്കിന്‍സണ്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും വെസ്റ്റ്ഇന്‍ഡീസ് ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റാണ് താരം നേടിയത്. ഈ ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന ജെയിംസ് ആന്‍ഡേഴ്സണും മൂന്ന് വിക്കറ്റുകള്‍ നേടി ഇംഗ്ലീഷ് നിരയില്‍ തിളങ്ങി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 371 റണ്‍സാണ് ഇംഗ്ലണ്ട് എടുത്തിരുന്നത്. അടുത്ത ജൂലായ് 18 നാണ് മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ്.






Next Story

RELATED STORIES

Share it