Cricket

കെയിന്‍ വില്ല്യംസണ് പകരം ദസുന്‍ ഷനക; ഐപിഎല്ലില്‍ ഷനകയ്ക്ക് അരങ്ങേറ്റം

കെയിന്‍ വില്ല്യംസണ് പകരം ദസുന്‍ ഷനക; ഐപിഎല്ലില്‍ ഷനകയ്ക്ക് അരങ്ങേറ്റം
X


അഹ്‌മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലന്റ് താരമായ കെയിന്‍ വില്ല്യംസണ് പകരം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ശാനകയെ ടീമിലെത്തിച്ച് ജിടി. കരിയറില്‍ ആദ്യമായാണ് ദസുന്‍ ഷനക ഐപിഎല്ലില്‍ കളിക്കുന്നത്.ചെന്നൈ സൂപ്പര്‍ കിംങിസിനെതിരേ ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരിക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വില്ല്യംസണ്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഒരു സിക്‌സര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. സിക്‌സര്‍ തടയാന്‍ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടന്‍ തന്റെ വലതു കാല്‍മുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടില്‍ നിന്നു കൊണ്ടു പോയത്.


Next Story

RELATED STORIES

Share it