Cricket

സഞ്ജു വിജയ് ഹസാരെയില്‍ കളിക്കാന്‍ സന്നദ്ധനായിരുന്നുവെന്ന് റിപ്പോര്‍ട്ട്

സഞ്ജു വിജയ് ഹസാരെയില്‍ കളിക്കാന്‍ സന്നദ്ധനായിരുന്നുവെന്ന് റിപ്പോര്‍ട്ട്
X

കൊച്ചി: ഇന്ത്യയുടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള വിവാദം മുറുകുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ താരം കളിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് കെസിഎ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജുവിന് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം നേടാനാവത്തത്ത് എന്നാണ് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് സഞ്ജു കെസിഎയെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിജയ് ഹസാരെയ്ക്കുള്ള ക്യാംപില്‍ പങ്കെടുക്കാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ബുദ്ധിമുട്ടുണ്ടെന്ന് താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ക്യാംപില്‍ പങ്കെടുത്തില്ലെങ്കില്‍ ടീമില്‍ സ്ഥാനമുണ്ടാവില്ലെന്ന് കെസിഎ അറിയിച്ചിട്ടില്ലെന്നും സഞ്ജു കെസിഎയ്ക്കയച്ച മെയില്‍ ചൂണ്ടികാട്ടിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപില്‍ പങ്കെടുക്കാത്ത മറ്റൊരു താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. സഞ്ജുവിനെതിരേയുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നടപടികള്‍ക്കെതിരേ ശശി തരൂര്‍ എം പിയും രംഗത്ത് വന്നിരുന്നു.

അതിനിടെ സഞ്ജുവിനായി രാജസ്ഥാന്‍, തമിഴ്‌നാട് എ്ന്നീ ക്രിക്കറ്റ്് ബോര്‍ഡുകള്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്കായി സഞ്ജുവിന് കളിക്കാമെന്ന വാഗ്ദാനമാണ് ഇരു ബോര്‍ഡുകളും നല്‍കിയിട്ടുള്ളത്.






Next Story

RELATED STORIES

Share it